
തൃശൂർ ജവഹർ ബാലഭവനിൽ വോക്കൽ & വിസിൽ ഗാനമേള അവതരിപ്പിച്ചു
ലോകമലയാളി വിസിൽ ചാമ്പ്യനും , ലിംക ബുക്ക് ഓഫ് റെക്കോഡ് ഹോൾഡറുമായ പ്രശസ്ത വിസിൽ സിംഗർ സൗരഭ്യ തിമോത്തിയോസും സഹോദരി സൗഭാഗ്യ തിമോത്തിയോസും ചേർന്ന് വോക്കൽ & വിസിൽ ഗാനമേള അവതരിപ്പിച്ചു അവധി ക്കാല ക്യാമ്പിനു വന്ന കുഞ്ഞുമക്കൾ വിസിൽ ഗാനങ്ങൾ കേട്ട് ആവേശഭരിതരായി. അവരെ സംബന്ധിച്ച് ഇതൊരു ഉത്സവം തന്നേയായിരുന്നു. വിസിൽ ഗാനങ്ങൾ കേട്ട് നൃത്തം ചെയ്തും , ഓട്ടോഗ്രാഫിൽ സൗരഭ്യയുടെ ഒരു ഒപ്പിനുവേണ്ടി കാത്തിരുന്ന കുഞ്ഞു മക്കൾക്ക് അത് കിട്ടുകയും സന്തോഷത്തോടെ അവർ തുള്ളിച്ചാടുകയും ചെയ്തു സൗരഭ്യയുടേയും, സൗഭാഗ്യയുടേയും താളനിബദ്ധമായ ചൂളമടിയും , വോക്കലും കലോപാസകരായ കുട്ടികളേയും , മാതാപിതാക്കളേയും, അദ്ധ്യാപകരേയും ഒരുപോലെ വിസ്മയിപ്പിച്ചു. സൗരഭ്യയുടെ 311-ാം മത്തെ സ്റ്റേജ് പ്രോഗ്രാം ജവഹർ ബാലഭവനിൽ വെച്ച് നടന്നതിന്റെ സന്തോഷത്തിലാണ് സൗരഭ്യയും , ചേച്ചി സൗഭാഗ്യയും , മാതാപിതാക്കളായ ജോളി തിമോത്തിയോസും , തിമോത്തിയോസ് T. ആന്റണിയും.
പ്രിൻസിപ്പൽ ഇ.നാരായണി
സ്വാഗതം പറഞ്ഞ
ചടങ്ങിൽ പ്രോഗ്രാം കൺവീനർ
ബിജു നന്ദി പറഞ്ഞു.
ക്യാമ്പ് കൺവീനർ
ജോയ് വർഗ്ഗീസും
ജോ- കൺവീനർ
ശ്രീപാർവതി , കോഡിനേറ്റർ രാമപ്രസാദ് എന്നിവർ ചേർന്ന്
ബാലഭവൻ ഉപഹാരം നൽകി



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

