
മാള മെറ്റ്സ് പോളിടെക്നിക്കിൽ “പ്ലേസ്മെന്റ് ഡ്രൈവ് 2023” നാളെ
തൃശൂർ മാള മെറ്റ്സ് പോളിടെക്നിക് കോളേജിൽ ” പ്ലേസ്മെൻറ് ഡ്രൈവ് 2023″ മെയ് മൂന്നാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് തുടങ്ങും. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ജിനീയറിങ്ങ് എന്നീ എഞ്ചിനീയറിങ്ങ് ശാഖകളിൽ ബിരുദമോ ഡിപ്ലോമയോ നേടിയവർക്ക് ഇൻറർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. ഇതേവരെയുള്ള എല്ലാ വിഷയങ്ങളും വിജയിച്ച അവസാന വർഷ വിദ്യാർത്ഥികൾക്കും ഇൻറർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. ഇൻഫ്ര എലിവേറ്റേഴ്സ് ഇന്ത്യ (പ്രൈ) ലിമിറ്റഡ്, കൊച്ചി, കേരളത്തിലേക്കും ഹൈദരാബാദിലേക്കും അവരുടെ സൈറ്റുകളിലേക്ക് സർവ്വീസ് എഞ്ചിനീയർ (ട്രെയിനീ), കമ്മീഷനിങ്ങ് എൻജിനീയർ (ട്രെയിനീ) എന്നീ പോസ്റ്റുകളിലേക്കാണ് റിക്രൂട്ട്മെൻറ് നടത്തുന്നത്.
ട്രെയിനിങ് പീരീഡിൽ 10000 മുതൽ 12000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും. താമസം സൗജന്യമാണ്. ഒരു വർഷത്തെ ട്രെയിനിങ്ങിനു ശേഷം സ്ഥിര നിയമനം ലഭിക്കുമ്പോൾ തുടക്കത്തിൽ 15000
മുതൽ 20000 രൂപ വരെ ശമ്പളം ലഭിക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്ലേസ്മെന്റ് ഓഫീസർ, പ്രൊഫ. ജറിൻ ജോർജ്ജ്നെ 9496340361 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

