
കെ.പി.സി.സി യുടെ ആഹ്വാനപ്രകാരം ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ കരിദിനം ആചരിച്ചു
കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കാതെ റേഷന്‍ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്‍റെ അന്നം മുടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കരിദിനം ആചരിച്ചു കറുത്ത ബാഡ്ജ് ധരിച്ചും കറുത്ത കൊടികള്‍ പിടിച്ചും മണ്ണുത്തിലെ ARD218 റേഷന്‍ കടയുടെ മുന്നില്‍ കാര്‍ഡ് ഉടമകളെ അണിനിരത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്
ഒല്ലൂക്കര മണ്ഡലം പ്രസിണ്ടൻറ് എം.യു. മുത്തുവിൻ്റെ അദ്ധ്യക്ഷതയിൽ യു.ഡി.എഫ് തൃശൂർ ജില്ലാ ചെയർമാൻ എം.പി.വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു കോൺഗ്രസ്സ് നേതാക്കളായ സണ്ണി വാഴപ്പിള്ളി ,സി.കെ. ഫ്രാൻസിസ്സ് ,എം.ജി.രാജൻ ,ടി.വി.തോമസ് ,പി.ബി.ബിജു.ഗിരീഷ് കുമാർ ,ജോണി അരിമ്പൂർ ,ഭാസ്കരൻ കെ.മാധവൻ ,സഫിയ ജമാൽ , തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

