January 28, 2026

ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിൽ വീണ് കൊല്ലങ്കോട് സ്വദേശിയായ യുവാവ് മരിച്ചു

Share this News
ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിൽ വീണ് കൊല്ലങ്കോട് സ്വദേശിയായ യുവാവ് മരിച്ചു

ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിലെ കയത്തിൽ അപകടത്തിൽപ്പെട്ട് കൊല്ലങ്കോട് സ്വദേശിയായ കെ.ആർ രോഹിത് (20) മരിച്ചു. രോഹിതിനൊപ്പം കാൽ വഴുതി കയത്തിൽ വീണ സുഹൃത്ത് അമലിന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കയത്തിൽ വീണ ഇരുവരെയും സുഹൃത്തുക്കൾ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചു. അമിലിനെ കരയ്ക്കു കയറ്റി. രോഹിത്തിനെ കരയിലേക്ക് കയറ്റാൻ കഴിഞ്ഞില്ല. അപകടത്തിൽപ്പെട്ട വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് രോഹിതിനെ കയത്തിൽ നിന്നും പുറത്തെടുത്തത്. ഉടനെ ആംബുലൻസിൽ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അങ്കമാലി ഫിസാറ്റിലെ സഹപാഠികളാണ് അഞ്ചുപേരും തൃശ്ശൂർ പൂരം പ്രമാണിച്ച് ഇന്നലെ തൃശ്ശൂർ ജൂബിലി മിഷന് സമീപമുള്ള സുഹൃത്തായ അമിലിന്റെ വീട്ടിൽ എത്തിയതായിരുന്നു. ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടം ഉണ്ടായത്. രോഹിത്തിന്റെ മൃതദേഹം തൃശ്ശൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!