December 4, 2024

പാവറട്ടി തിരുനാൾ തുടങ്ങി

Share this News

പാവറട്ടി തിരുനാൾ തുടങ്ങി

വർണദീപങ്ങൾ മിഴിതുറന്നതോടെ പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ 147-ാം മധ്യസ്ഥ തിരുനാൾ തുടങ്ങി. പാവറട്ടി ആശ്രമ ദേവാലയം പ്രിയോർ ഫാ. ആൻറണി വേലത്തിപ്പറമ്പിൽ ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്തു.ചടങ്ങുകൾക്ക് വികാരി ഫാ. ജോൺസൺ ഐനിക്കൽ നേതൃത്വം നൽകി. ശേഷം തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ തിരുമുറ്റ മെഗാ ഫ്യൂഷൻ അരങ്ങേറി. ശനിയാഴ്ച രാവിലെ പത്തിന് നൈവേദ്യപൂജയ്ക്കുശേഷം തുടർച്ചയായുള്ള നേർച്ചഭക്ഷണവിതരണം ആരംഭിക്കും. വൈകീട്ട് 5.30-ന് കൂട് തുറക്കൽ ശുശ്രൂഷയ്ക്ക് മാർ. ടോണി നീലങ്കാവിൽ കാർമികനാകും. രാത്രി എട്ടിന് തിരുനാൾ സൗഹൃദവേദിയുടെ നടയ്ക്കൽ മേളമുണ്ടാകും. ഞായറാഴ്ച തിരുനാൾ ദിവസം രാവിലെ 4.30 മുതൽ ഒമ്പതുവരെ തുടർച്ചയായി ദിവ്യബലി നടക്കും. പത്തിന് ആഘോഷമായ തിരുനാൾ ദിവ്യബലി. വൈകീട്ട് ദിവ്യബലിക്കുശേഷം അഞ്ചുമണിയോടെ തിരുനാൾ പ്രദക്ഷിണം.വെടിക്കെട്ടിന് അനുമതിയില്ല

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!