ചാലക്കുടി റെയിൽവേപ്പാലത്തിലൂടെ തീവണ്ടികൾ ഓടിത്തുടങ്ങി
ഗർഡറുകൾ മാറ്റിസ്ഥാപിച്ച ചാലക്കുടി റെയിൽവേപ്പാലത്തിലൂടെ തീവണ്ടികൾ ഓടിത്തുടങ്ങി. ഷെഡ്യൂൾ അനുസരിച്ച് ജോലികൾ പൂർത്തിയാക്കി വ്യാഴാഴ്ച രാത്രി പത്തിനുതന്നെ പാതയിലൂടെ എഞ്ചിൻ ഓടിച്ച് പരീക്ഷണം നടത്തി. പിന്നീട് ദിവസേന റൂട്ടിലോടാറുള്ള ഓരോ വണ്ടികളും കടത്തിവിട്ടുതുടങ്ങി. 20 കിലോമീറ്റർ വേഗത്തിലാണ് വണ്ടികൾ കടത്തിവിടുന്നത്. ഈ വേഗപരിധി രണ്ടുദിവസംകൂടി തുടരുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.ഗർഡറുകൾ മാറ്റിസ്ഥാപിച്ചതിന്റെ അനുബന്ധജോലികൾ തുടരുന്നുണ്ട്. ഈ ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് വേഗപരിധി എടുത്തുകളയും. എറണാകുളം- ഷൊർണൂർ പാതയിലെ പാലത്തിലെ ആറ് ഗർഡറുകളാണ് മാറ്റിയത്.