പി ജി ഉഷ ടീച്ചറുടെ “തൃശൂർ സ്വരാജ് വീഥികൾ ” വാട്ടർ കളർ ചിത്രപ്രദർശനം മെയ് 6 -ാം തീയ്യതി മുതൽ 10 -ാം തീയ്യതി വരെ
പി ജി ഉഷ ടീച്ചറുടെ “തൃശൂർ സ്വരാജ് വീഥികൾ ” വാട്ടർ കളർ ചിത്ര പ്രദർശനം നടത്തുന്നു
2023 മെയ് 6 -ാം തീയ്യതി മുതൽ 10 -ാം തീയ്യതി വരെ തൃശൂർ ലളിതകലാ അക്കാദമി ആർട്സ് ഗ്വാലറിയിൽ
ഉദ്ഘാടനം മെയ് 6ന് രാവിലെ 11 മണിക്ക് ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുന്നു തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കുന്നു വിശിഷ്ടതിഥിയായി തൃശ്ശൂർ എംഎൽഎ
പി. ബാലചന്ദ്രൻ ,കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളികൃഷ്ണനും പ്രശസ്ത ചിത്രകാരി പി ജി ഉഷ ടീച്ചറുടെ വാട്ടർ കളർ ചിത്ര പ്രദർശനം
1983 ൽ ചിത്രകലാ അധ്യാപികയായി സർവീസ്, തുടർന്ന് 2015 ൽ സർവ്വീസിൽ നിന്നും വിരമിച്ചു. 2003 ലും 2004 ലും തൃശ്ശൂർ ജില്ല പഞ്ചായത്തിന്റെ നല്ല ചിത്രകാരിക്കുള്ള അവാർഡ് ലഭിച്ചു. ലളിതകലാ അക്കാദമിയുടെ ചിത്രകലാ ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട് ചിത്രകലാ പരിഷത്തിന്റെ ലൈഫ് ടൈം മെമ്പറാണ്. 2006 ലും 2019 ലും സോളോ ചിത്ര പ്രദർശനവും നടത്തിയിട്ടുണ്ട്. ലളിതകലാ അക്കാദമിയിൽ ഫൈൻ ആർട്സ്. 1982 ബാച്ചിന്റെ ഒപ്പം ഗ്രൂപ്പ് എക്സിബിഷൻ ചെയ്തിട്ടുണ്ട്. ചിത്രകലാപരിഷത്തിന്റെ ഗ്രൂപ്പ് എക്സിബിഷനിലും പങ്കാളിയായിട്ടുണ്ട്. നയ്റ, ഗുപ്ത, കെ. എസ്. ടി. എ തയ്യാറാക്കിയ കണ്ണാടികൾ പറയാതിരുന്നത് എന്നീ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. നാടകങ്ങൾ ചെയ്തിട്ടുണ്ട്. പുരാവസ്തു എന്ന സിനിമയിൽ ഡബ്ബിങ് ആർട്ടിസ്റ്റായിട്ടുണ്ട്. 2012 മുതൽ സ്കൂൾ കുട്ടികളിൽ പാടാൻ കഴിവുള്ളവരെ തിരഞ്ഞെടുത്തു മധുരസ്മരണ എന്ന പഴയ ഗാനങ്ങൾ 9 പീസ് ഓർക്കസ്ട്രയോടെ പരിപാടി ചെയ്തു വരുന്നു. 2023 ഏപ്രിൽ 22ന് 9-ാംമത്തെ പ്രോഗ്രാമും കഴിഞ്ഞു. പാടാൻ കഴിവുള്ള കുട്ടികൾക്ക് വേദിയൊരുക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പ്രോഗ്രാം നടത്തിവരുന്നത്.
പ്രവേശന സമയം രാവിലെ 10 മുതൽ വൈകീട്ട് 6.30 വരെ
പ്രവേശനം സൗജന്യം