യുക്രൈനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ; 19 മരണം
റഷ്യ വെള്ളിയാഴ്ച പുലർച്ചെ യുക്രൈനിൽ നടത്തിയ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ 19 മരണം. ഇരുപതിലേറെ ക്രൂസ് മിസൈലുകളും രണ്ടു ആളില്ലാവിമാനങ്ങളുമാണ് റഷ്യ യുക്രൈനുനേരെ തൊടുത്തത്. രണ്ടു മിസൈലുകൾ ആളുകൾ താമസിച്ചിരുന്ന കെട്ടിടത്തിനുമേലാണ് പതിച്ചത്. മൂന്നുകുട്ടികളും മരിച്ചവരിലുൾപ്പെടുന്നു.