പാണഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ തണ്ണീർപ്പന്തൽ ഒരുക്കി
പാണഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജൂൺ മാസം വരെ നീണ്ടു നിൽക്കുന്ന പൊതുജനങ്ങൾക്കുള്ള സൗജന്യ സംഭാരം വിതരണം പരിപാടി പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി. ചക്കോച്ചൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു സ്പോൺസറിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യത്തെ അഞ്ചു ദിവസം തണ്ണീർപ്പന്തലിന്റെ പ്രവർത്തനത്തിന് വേണ്ട ചെലവുകൾ വഹിക്കുക വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റാണ്. തുടർന്ന് . മറ്റു സമിതികളും പൊതുജനങ്ങളുടെ സഹകരണത്തോടെയും പ്രവർത്തിക്കും പ്രതിപക്ഷ നേതാവ് ബാബു തോമസ്, അനീഷ് മേക്കര, ബിജോയ് തോമസ് ആശംസ അർപ്പിച്ചു. വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ബാബു കൊള്ളന്നൂർ, സെക്രട്ടറി തോമസ് സാമുവേൽ, വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരി സംഘടന നേതാക്കൾ, പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.