വാൽപ്പാറയിൽ 45 സ്കൂൾക്കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു
വാൽപ്പാറ മേഖലയിൽ 45 സ്കൂൾക്കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. വാൽപാറ ഊരാച്ചി എലിമെന്ററി എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സ്കൂളിൽനിന്ന് നൽകിയ ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം കുട്ടികൾക്ക് തലകറക്കവും ഛർദിയുമുണ്ടായി കുട്ടികളെ ഉടൻ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.37 പേർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു എട്ടുപേർ ചികിത്സയിൽ തുടരുന്നു. ആരുടെയും നില ഗുരുതരമല്ല. കുടിവെള്ളത്തിന് ക്ഷാമമുള്ള ഈ പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത മഴവെള്ളം സംഭരിച്ചാണ് ഭക്ഷണം പാചകം ചെയ്ത്. ഭക്ഷണശേഷം കുട്ടികൾക്ക് അയൺ ഗുളിക നൽകിയതായും പറയുന്നുണ്ട്. അധികൃതരെത്തി പരിശോധന നടത്തി.