January 27, 2026

തിരുവനന്തപുരത്ത് തുറന്ന വാനിൽ മദ്യ വിൽപന; യുവാവ് അറസ്റ്റിൽ

Share this News

തിരുവനന്തപുരത്ത് തുറന്ന വാനിൽ മദ്യ വിൽപന ;യുവാവ് അറസ്റ്റിൽ

വാഹനത്തിൽ മദ്യ വിൽപന നടത്തിയതിനെ തുടർന്ന് തിരുവനന്തപുരത്ത് യുവാവ് എക്സൈസ് പിടിയിൽ. കുമാരപുരം പൊതുജനം റോഡിൽ ഇഷാൻ നിഹാൽ ആണ് അറസ്റ്റിലായത്. തുറന്ന വാനിൽ പരസ്യമായി കോക്ടെയ്ൽ വിൽപന നടത്തിവരികയായിരുന്നു.


എക്സൈസിന് വാട്സാപ് വിഡിയോ വഴി ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 10 ലീറ്റർ വിദേശ മദ്യവും 38 ലീറ്റർ ബിയറും കണ്ടെടുത്തു. സമൂഹമാധ്യമങ്ങളിൽ കോക്ടെയിൽ വിൽപനയെക്കുറിച്ച് പരസ്യം നൽകുകയും ചെയ്തിരുന്നു. അബ്കാരി നിയമലംഘനത്തിനാണ് കേസെടുത്തത്. വാഹനവും പിടിച്ചെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!