
പൂങ്കുന്നം ഇലക്ട്രിക് പോസ്റ്റിലെ കേബിളുകൾക്ക് തീപ്പിടിച്ചു; അഗ്നിശമനസേന എത്തി തീയണച്ചു
തൃശ്ശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗത്തിൽ നിന്നും പൂങ്കുന്നം ധനലക്ഷ്മി ബാങ്കിന് മുൻവശത്തുള്ള ഇലക്ട്രിക് പോസ്റ്റിലെ ഇലക്ട്രിക് കേബിളുകൾക്ക് തീപ്പിടിച്ചു. ഇന്ന് രാവിലെ 8:30 മണിയോടുകൂടിയാണ് സംഭവം ഉണ്ടായത്. ഉടനെ തന്നെ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ജ്യോതികുമാറിന്റെ നേതൃത്വത്തിൽ ഒരു യുണിറ്റ് ഫയർ എഞ്ചിന്നും ഫയർ റെസ്ക്യൂ ഓഫീസർമാരായ വിബിൻ ബാബു, ജിമോദ് വി വി, സതീഷ് ടി ബി, ദിനേശ് കെ എന്നിവരും ചേർന്ന് ഒരു ലെങ്ത് ഹോസ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു തീയണച്ചു. വൻ അപകടം ഒഴിവായി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr


