
പ്രളയത്തിൽ ഭാരതപ്പുഴയിലെ മൂന്നിടത്ത് അടിഞ്ഞുകൂടിയ മണൽ നീക്കി ;വരുമാനം 14 കോടി
പ്രളയത്തിൽ ഭാരതപ്പുഴയിലെ മൂന്നിടത്ത് അടിഞ്ഞുകൂടിയ മണൽ നീക്കിയ വകയിൽ സർക്കാരിന് ലഭിച്ചത് 14 കോടി രൂപ. ചെങ്ങണാംകുന്ന്, ചെറുതുരുത്തി തടയണകളിലും വെളിയാങ്കല്ല് റെഗുലേറ്ററിലും അടിഞ്ഞുകൂടിയ മണൽ നീക്കാൻ സർക്കാർ ഉന്നതതല ചർച്ചകൾക്കുശേഷം നടപടി സ്വീകരിച്ചിരുന്നു.ചെങ്ങണാംകുന്നിലെ മണൽനീക്കൽ ചുമതല പാലക്കാട് ജലസേചനവിഭാഗത്തിനും ചെറുതുരുത്തിയുടേത് തൃശ്ശൂർ അഡീഷണൽ ഇറിഗേഷനുമായിരുന്നു. മലപ്പുറം ഡിവിഷൻ ജലസേചനവകുപ്പിനായിരുന്നു വെളിയാങ്കല്ലിലെ ചുമതല. മൂന്നിടത്തുനിന്നുമായി 14 കോടി രൂപ ഈ ഇനത്തിൽ ഖജനാവിലെത്തി. ഇ-ടെൻഡർ വിളിച്ചാണ് സർക്കാർ മണൽ നീക്കിയത്.
മണൽ ഓഡിറ്റിങ്ങിൽ ഭാരതപ്പുഴയുടെ പറളി മുതൽ ചമ്രവട്ടം വരെ 1000 കോടിയിലധികം തുക വരുന്ന ലക്ഷക്കണക്കിന് മെട്രിക് ടൺ മണൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഭാരതപ്പുഴയിൽ കുമിഞ്ഞുകൂടിയ മണൽ നീക്കണമെന്ന ആവശ്യവുമായി തദ്ദേശസ്ഥാപനങ്ങൾ അധികൃതരെ സമീപിച്ചിട്ടുണ്ട്. ഭാരതപ്പുഴയിലെ മണൽ ഓഡിറ്റ് കൃത്യമായി നടത്താത്തതിനെക്കുറിച്ച് സി.എ.ജി. റിപ്പോർട്ടിൽപോലും പരാമർശമുയർന്നിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

