
ചാലക്കുടി റെയിൽവേ പാലത്തിന്റെ കാലപ്പഴക്കം വന്ന ഗർഡറുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി.
എറണാകുളം- ഷൊർണൂർ പാതയിലെ പാലത്തിലെ ആറു ഗർഡറുകളാണ് മാറ്റിയത്.ഗർഡർ മാറ്റിവയ്ക്കുന്ന ജോലികൾ വൈകീട്ട് 5.10- ഓടെ തീർന്നു. പാളത്തിന് മുകളിലെ വൈദ്യുതിലൈൻ അഴിച്ചുമാറ്റിയാണ് പണി നടത്തിയത്. ഇത് പുനഃസ്ഥാപിക്കുന്നതുൾപ്പെടെയുള്ള ജോലികൾ പൂർത്തിയാകുന്നതോടെ ഗതാഗതം പൂർണരൂപത്തിലാകുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ആറുമണി മുതലാണ് ഗർഡറുകൾ മാറ്റുന്നതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയത്. പത്തോടെ പഴയ ഗർഡറുകൾ പൊക്കുന്ന പണികൾ ആരംഭിച്ചു. റെയിൽവേ ഡി.ആർ.എം. എസ്.എം. ശർമയുടെ നേതൃത്വത്തിൽ മുന്നൂറോളം തൊഴിലാളികളാണ് പണി നടത്തുന്നത്. വ്യാഴാഴ്ച ഇരുപതോളം തീവണ്ടികൾ പൂർണമായും ചിലത് ഭാഗികമായും റദ്ദാക്കുകയും മറ്റു ചിലത് വഴിതിരിച്ചു വിടുകയും ചെയ്തിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

