
കാത്തിരിപ്പിനു വിരാമം; നെടുമ്പാൾ തീരദേശ റോഡ് തുറന്നു
പറപ്പൂക്കര പഞ്ചായത്തിലെ നെടുമ്പാൾ തീരദേശ റോഡ് കെ കെ രാമചന്ദ്രൻ എംഎൽഎ ജനങ്ങൾക്കായി സമർപ്പിച്ചു. പുതുക്കാട് മുൻ മന്ത്രി സി രവീന്ദ്രനാഥിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. 80 മീറ്റർ ദൈർഘ്യമാണ് റോഡിലുള്ളത്.
നിർദിഷ്ട റോഡിൻറെ വരവോടെ 60ഓളം കുടുംബങ്ങൾക്ക് നന്ദിക്കര മാപ്രാണം റോഡിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. മഴക്കാലത്ത് വെള്ളം കയറി യാത്ര ദുർഘടമായിരുന്ന പ്രദേശവാസികളുടെ ദുരിതങ്ങൾക്കാണ് നെടുമ്പാൾ തീരദേശ റോഡിൻറെ വരവോടെ അറുതിയായത്. പാടത്തോട് ചേർന്ന് കിടക്കുന്ന റോഡ് മഴക്കാലം എത്തുമ്പോൾ വെള്ളം കയറാൻ സാധ്യതയില്ലാത്ത നിലയിലാണ് നിർമ്മിച്ചിരിക്കുന്നത്.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷനാ യിരുന്നു.ഗ്രാമപഞ്ചായത്ത് അംഗം ബീന സുരേന്ദ്രൻ, വിവിധ ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

