January 27, 2026

മലയണ്ണാനെയും തത്തകളെയും കൂട്ടിലിട്ടു വളർത്തിയതിന് കേസെടുത്തു

Share this News

മലയണ്ണാനെയും തത്തകളെയും കൂട്ടിലിട്ടു വളർത്തിയതിന് കേസെടുത്തു

1972 ലെ വന്യജീവി സംരക്ഷണ നിയമം (ഭേദഗതി 2022) ഷെഡ്യൂൾ 1 പാർട്ട് എയിൽ ക്രമനമ്പർ 149 ആയി ഉൾപ്പെടുത്തിയ മലയണ്ണാനെയും ഷെഡ്യൂൾ 2 പാർട്ട് ബിയിൽ ക്രമനമ്പർ 692 ആയി ഉൾപ്പെടുത്തിയ പ്ലം ഹെഡഡ് പാരകീറ്റ് നെയും കൂട്ടിലിട്ട് വളർത്തിയതിനാണ് ചിറ്റാട്ടുകര വിളക്കുംപാടം സ്വദേശി കുരിയക്കോട്ടിൽ സനേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. പ്രതിയെ നിയമ നടപടികൾക്കായി ചാവക്കാട് ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ചാവക്കാട് സബ് ജയിലിൽ മെയ്
10 വരെ റിമാൻഡ് ചെയ്തു.
വന്യജീവി സംരക്ഷണ നിയമത്തിലെ 1, 2 ഷെഡ്യൂളുകളിൽപ്പെടുന്ന വന്യജീവികളെ വേട്ടയാടുന്നതും, കൂട്ടിലിട്ട് വളർത്തുന്നതും, കൈവശംവെക്കുന്നതും മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും കിട്ടാവുന്ന കുറ്റകൃത്യമാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!