
വിൽപ്പനയ്ക്കായി കൊണ്ടുവന്ന ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
തൃശ്ശൂർ വിയൂരിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പിടിക്കൂടി പോലീസിലെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഓർഗനൈസ്ഡ് ക്രൈംസ് (സാഗ്ഓക്ക്) വിങ്ങും വിയൂർ പോലീസും ചേർന്നാണ് പിടികൂടിയത്.
തൃശൂർ മാറ്റാംപുറം പൂളായ്ക്കൽ കയ്യുന്നപ്പാറയിൽ വീട്ടിൽ ജോസ് മകൻ ജെഫിൻ (25), പൊങ്ങണംകാട് കുറുച്ചിക്കര തിയ്യത്ത് പറമ്പിൽ വാസുദേവൻ മകൻ അനീഷ് (36) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. ഇവർ മുൻപും കഞ്ചാവുമായും മറ്റു കേസുകളിലും പ്രതിയായിട്ടുണ്ട് ശിക്ഷയും അനുഭവിച്ചിട്ടുണ്ട് ചെന്നൈയിൽ നിന്നുമാണ് ഇവർ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചത്.മറ്റു ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇവർ വില്പന നടത്തുന്നത്
വിയ്യൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി. ബൈജു, സ്പെഷ്യൽ വിങ്ങ് സീനിയർ സിപിഒ മാരായ ഷിജു, പ്രദീപ്, സിപിഒ മാരായ സജിചന്ദ്രൻ, സുനീപ്, സിംസൺ, വിയ്യൂർ സ്റ്റേഷനിലെ എസ്ഐ അബ്രഹാം, എഎസ്ഐ പ്രദീപ് വാര്യർ, സിപിഒ മാരായ റെസിം, രാജേഷ്, ക എന്നിവരാണ് പ്രതികളെ പിടികൂടിയത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

