
വന്ദേഭാരത് എക്‌സ്പ്രസ്; തിരൂരിൽ സ്‌റ്റോപ്പില്ല, ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു; പുതിയ സമയക്രമം ഇങ്ങനെ
വന്ദേഭാരത് ട്രെയിനിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. റെയിൽവേ ബോർഡാണ് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ച് ഉത്തരവിറക്കിയത്.അതേസമയം, ചെങ്ങന്നൂരും തിരൂരും സ്റ്റോപ്പില്ല.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.
സമയക്രമത്തിലും തീരുമാനമായതായി അധികൃതർ അറിയിച്ചു. എട്ട് മണിക്കൂർ അഞ്ച് മിനിട്ട് കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസർകോട്ട് എത്തും.
മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്.
വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. വിവിധകോണുകളിൽ നിന്ന് ഉയർന്ന ആവശ്യത്തെ തുടർന്ന് ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. അതേസമയം ചെങ്ങന്നൂർ, തിരൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല
തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634 എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
തിരുവനന്തപുരം 5.20
കൊല്ലം 6.07 / 6.09
കോട്ടയം 7.25 / 7.27
എറണാകുളം ടൗൺ 8.17 / 8.20
തൃശൂർ 9.22 / 9.24
ഷൊർണൂർ 10.02/ 10.04
കോഴിക്കോട് 11.03 / 11.05
കണ്ണൂർ 12.03/ 12.05
കാസർകോട് 1.25
കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ നമ്പർ 20633 എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
കാസർകോട്2.30
കണ്ണൂർ3.28 / 3.30
കോഴിക്കോട് 4.28/ 4.30
ഷൊർണൂർ 5.28/5.30
തൃശൂർ6.03 / 6..05
എറണാകുളം7.05 / 7.08
കോട്ടയം8.00 / 8.02
കൊല്ലം 9.18 / 9.20
തിരുവനന്തപുരം 10.35
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

