
ലബോറട്ടറി രംഗത്തെ പ്രമുഖ സ്ഥാപനമായ സുധർമ മെട്രോപൊളിസ് ലബോറട്ടറിയുടെ തൃശ്ശൂർ ജില്ലയിലെ 34-മത് അംഗീകൃത കളക്ഷൻ സെന്റർ പട്ടിക്കാട് പ്രവർത്തനമാരംഭിച്ചു.
പട്ടിക്കാട് എടപ്പലം ഗവൺമെന്റ് ആശുപത്രിക്ക് എതിർവശം ചക്കാലക്കൽ ആർക്കേഡിൽ ആരംഭിച്ച സുധർമ മെട്രോപൊളിസ് ലബോറട്ടറി പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, പ്രതിപക്ഷ നേതാവ് ബാബു തോമസ്,പഞ്ചായത്തംഗങ്ങളായ ഷൈലജ വിജയകുമാർ, ബിജോയ് ജോസ് എന്നിവർ വിശിഷ്ടാതിഥികളായി രുന്നു. സുധർമ്മ മെട്രോപൊളിസ് റീജണൽ സെയിൽസ് മാനേജർ എ.എൻ. പീതാംബരൻ,ഏരിയ സെയിൽസ് മാനേജർ പി.എസ്.അനൂപ്, ടെറിട്ടറി സെയിൽസ് മാനേജർ എം.പി.ഹരി, കളക്ഷൻ സെന്റർ ഉടമ കെ.ആർ. രമേഷ്, കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജീവിതശൈലി രോഗങ്ങൾ, മലിനീകരണം, പരിസ്ഥിതി മാറ്റങ്ങൾ, സമ്മർദ്ദം തുടങ്ങിയവ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് ശരിയായ രോഗനിർണയത്തിനായി ശാസ്ത്രീയമായ രൂപകല്പനചെയ്ത വിവിധങ്ങളായ ആരോഗ്യ പാക്കേജുകളാണ് വിദഗ്ധരുടെ കീഴിൽ സുധർമ്മ മെട്രോപോളിസ് പത്തോളജി സ്പെഷലിസ്റ്റ് ലബോറട്ടറിയിൽ ഒരുക്കിയിട്ടുള്ളത്. ലബോറട്ടറി രംഗത്തെ അത്യാധുനിക ടെക്നോളജികളും വിദഗ്ധരായവരുടെ സേവനങ്ങളുമായി കൃത്യതയാർന്ന പരിശോധനാ ഫലങ്ങൾ സുധർമ മെട്രോപോളിസ് ലബോറട്ടറി ഉറപ്പു നൽകുന്നു. തിങ്കൾ മുതൽ ശനി വരെ രാവിലെ 7 മുതൽ വൈകീട്ട് 5 വരെയാണ് പ്രവർത്തന സമയം.കൂടുതൽ വിവരങ്ങൾക്ക്. 90 61 21 45 55.



പ്രദേശിക വാർത്തകൾ what’s app ൽ ലഭിക്കുന്ന നിന് താഴെ Link ൽ click ചെയ്യുക
https://chat.whatsapp.com/L0mZ2cXLHE31fFzijc3J9B

