January 28, 2026

ലോകാരോഗ്യദിനം ആചരിച്ചു ; ജില്ലാ മെഡിക്കൽ ഓഫീസിന്റേയും ആരോഗ്യ കേരളം തൃശ്ശൂരിന്റേയും ആഭിമുഖ്യത്തിൽ ലോകാരോഗ്യദിനം ആചരിച്ചു.

Share this News

ജില്ലാ മെഡിക്കൽ ഓഫീസിന്റേയും ആരോഗ്യ കേരളം തൃശ്ശൂരിന്റേയും ആഭിമുഖ്യത്തിൽ ലോകാരോഗ്യദിനം ആചരിച്ചു. “നമ്മുടെ ഭൂമി… നമ്മുടെ ആരോഗ്യം ” എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എ.വി വല്ലഭൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പി കെ ഷാജൻ നിർവ്വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ കെ കുട്ടപ്പൻ ആരോഗ്യദിന സന്ദേശം നൽകി. മനുഷ്യരുടെ ആരോഗ്യ സംരക്ഷണത്തിന് ഭൂമിയുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി. ഭൂമിയുടെ ആരോഗ്യ സംരക്ഷണം ആരോഗ്യമുള്ള ഒരു തലമുറക്ക് അത്യാവശ്യമാണ് എന്നും ഓർമ്മപ്പെടുത്തി.

ചടങ്ങിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സൂംബ, ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള ആരോഗ്യ – ആശ പ്രവർത്തകർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ , തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് എന്നിവയും ഉണ്ടായിരുന്നു. ഭൂമിയുടെ ആരോഗ്യ സംരക്ഷണത്തെ ഓർമ്മിപ്പിച്ചു കൊണ്ട് ചടങ്ങിൽ സന്നിഹിതരായവരെല്ലാം “ഒപ്പുമരം ” ത്തിൽ ഒപ്പുവച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട് മരണമടഞ്ഞ ആരോഗ്യ പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ദീപം തെളിയിക്കൽ ചടങ്ങും നടത്തി

ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ. അനൂപ് ടി.കെ. ഡോ. പ്രേമകുമാർ കെ.ടി, ക്ലബ് എഫ് എം മനോജ് കമ്മത്ത് , ശ്രീവിജയകുമാർ ടി.കെ, ടെക്നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് 2 എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ ഹരിതാ ദേവി ടി.എ നന്ദി പറഞ്ഞു.

വാർത്തകൾ what’s app ൽ ലഭിക്കുന്നതിന് Link ൽ click ചെയ്യുക👇

https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

error: Content is protected !!