
റവന്യൂ വകുപ്പിന്റെ ഭൂമിക മാസിക മന്ത്രി പ്രകാശനം ചെയ്തു.
റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഭൂമിക മാസിക പുറത്തിറക്കിയത്. കാലാവസ്ഥാ വ്യതിയാനവും ദുരന്തനിവാരണവും, നദീതീര സംരക്ഷണം കേരളത്തിൽ, ദുരന്താനന്തര മാനസിക സാമൂഹിക പരിചരണം എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന മൂന്ന് കൈപ്പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു. കൈപുസ്തകങ്ങൾ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വിതരണം ചെയ്യും. റവന്യൂ ദുരന്ത നിവാരണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കാൻ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയും റവന്യൂ വകുപ്പിന്റെ യൂട്യൂബ് ചാനലും ഉടൻ ആരംഭിക്കും
വി.കെ.പ്രശാന്ത് എം.എൽ.എ അധ്യക്ഷനായിരുന്ന ചടങ്ങിൽ കൗൺസിലർ വി.ജി.ഗിരികുമാർ, റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, ഐ.എൽ.ഡി.എം ഡയറക്ടർ ഡോ.ഡി.സജിത് ബാബു, ദുരന്ത നിവാരണ കമ്മിഷണർ ഡോ.എ.കൗശികൻ എന്നിവരും പങ്കെടുത്തു.
പ്രദേശിക വാർത്തകൾ whats app ൽ ലഭിക്കുന്നതിന് താഴെ Link ൽ click ചെയ്യുക
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

