March 29, 2024

പീച്ചി ഗവ. എൽ.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിദ്ധീകരിക്കുന്ന മാഗസിൻ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവഹിച്ചു

Share this News

പീച്ചി ഗവ. എൽ.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിദ്ധീകരിക്കുന്ന മാഗസിൻ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവഹിച്ചു



പീച്ചി സർക്കാർ സ്കൂളിലെ വിദ്യാർഥികളുടെ പഠന സഹായത്തിനു പണം കണ്ടെത്താൻ മാഗസിൻ തയാറാക്കി പൂർവവിദ്യാർഥികൾ. പീച്ചി ഗവ. എൽപി സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയാണു റീൽസ് എന്ന മാഗസിൻ പുറത്തിറക്കിയത്. എൽകെ ജി യിൽ ഈ വർഷം ചേരുന്ന എല്ലാ കുട്ടികൾക്കും സൗജന്യമായി യൂണിഫോമും പഠനോപകരണങ്ങളും നൽകുന്നതിനായാണു മാഗസിൻ പുറത്തിറക്കി ഫണ്ട് സമാഹരണം നടത്തിയത്. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയുമായ പി.പി. രവീന്ദ്രൻ പുസ്തക പ്രകാശനം നിർവഹിച്ചു. സർക്കാരിന്റെ ആശ്രയമില്ലാതെ തന്നെ വിദ്യാലയത്തിനായി വിഭവ ശേഖരണം നടത്തുന്നതിനുള്ള ശ്രമം അഭിനന്ദനാർഹമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അര ലക്ഷം രൂപയോളമാണ് ഇത്തരത്തിൽ സമാഹരിക്കുന്നത്. എഴുത്തുകാരനും മലയാള മനോരമ ചീഫ് റിപ്പോർട്ടുറുമായ അരുൺ എഴുത്തച്ഛൻ പുസ്തകം ഏറ്റുവാങ്ങി. നിരന്തരമായി ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ തേടേണ്ടവരാണ് വിദ്യാർത്ഥികൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാഗസിൻ കമ്മിറ്റി ചെയർമാനും പഞ്ചായത്ത് മെമ്പറുമായ ബാബു തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ ഒല്ലൂക്കര ബിആർസിയിൽ അക്കാദമിക് മികവിനുള്ള പുരസ്കാരം ലഭിച്ച ഗവ.എൽ പി സ്കൂളിനെ അനുമോദിച്ചുകൊണ്ട് പൂർവി വിദ്യാർത്ഥികൾ പുരസ്കാരം സമ്മാനിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ വി. സുകുമാരൻ മാസ്റ്ററെ ആദരിച്ചു. ഒഎസ് എ പ്രസിഡന്റ് ഷിബു പോൾ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇ.ടി. ജലജൻ, പഞ്ചായത്ത് അംഗങ്ങളായ ഷൈജു കുര്യൻ, ഷാജി വാരപെട്ടിയിൽ, സ്കൂളിലെ ആദ്യകാല അധ്യാപകനായ എം ആർ ചന്ദ്രശേഖരൻ മാസ്റ്റർ, റിട്ട. ഡെപ്യൂട്ടി കലക്ടർ കെ. ഗംഗാധരൻ മാസ്റ്റർ, പ്രധാന അധ്യാപിക ടി.ജെ. ടെസി, പിടിഎ പ്രസിഡന്റ് ലിമീഷ് മാത്യു, ഫാദർ ജോഷി കണ്ണുംപുഴ, എസ്എംസി ചെയർമാൻ ഐ.ജി. രാജേഷ്, എംപിടിഎ പ്രസിഡന്റ് റൂബി ഷാജി, എഡിറ്റോറിയൽ അംഗങ്ങളായ എബിമോസസ്, ബിനു കല്ലിങ്ങൽ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!