
കോമേഴ്സ് ബിരുദ വിദ്യാർത്ഥികൾക്കായി; മാള മെറ്റ്സ് കോളേജിൽ ശില്പശാല സംഘടിപ്പിച്ചു
ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് കോമേഴ്സും 24 ചാനലും മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ കരിയർ ഗൈഡൻസ് സെല്ലും സംയുക്തമായി കോമേഴ്സ് വിദ്യാർത്ഥികൾക്കുള്ള ഭാവിയിലെ അവസരങ്ങളെ കുറിച്ചുള്ള “ദി റൈറ്റ് ടേൺ” എന്ന ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയിൽ പ്രശസ്ത കരിയർ പോട്രെയിങ്ങ് ട്രെയിനറും മോട്ടിവേഷണൽ സ്പീക്കറുമായ അശ്വിൻ എം. വി..യാണ് പ്രധാനമായും ക്ലാസ് എടുത്തത്. സംതൃപ്തിയോടെ എങ്ങനെ ജോലി ചെയ്യാം പ്രത്യേകിച്ചും കോമേഴ്സുമായി ബന്ധപ്പെട്ട ജോലിയിൽ എന്നതിനെക്കുറിച്ച് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുകയും നല്ലൊരു ഭാവി ഉണ്ടാകുന്നതിന് ആവശ്യമായ ഗുണകണങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. സ്വന്തം അഭിരുചി കണ്ടെത്തുവാനുള്ള മാർഗങ്ങളും അദ്ദേഹം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. ശില്പശാല കോർഡിനേറ്റർ മിസ്റ്റർ ജെപി ആശംസകൾ നേരുന്നു കോളേജിലെ പ്രോഗ്രാം കോർഡിനേറ്ററും അസിസ്റ്റൻറ് പ്രൊസറുമായ ദിവ്യ ഇ. നന്ദി പ്രകാശിപ്പിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

