തോട്ടപ്പടി മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേർക്ക് പരുക്ക് പറ്റി
നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്. കൈ കുഞ്ഞ് ഉൾപ്പെടെ നാല് പേർക്ക് ഗുരുതരമായി പരുക്ക് പറ്റി . പരുക്ക് പറ്റിയവരെ ഉടൻ തന്നെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി ഏകദേശം പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. ബാംഗ്ലൂരിൽ നിന്നും ആലുവയിലേയ്ക്ക് പോകുന്നതിനിടയിൽ ആയിരുന്ന അപകടം .തോട്ടപ്പടി മേൽപ്പാലം കയറുന്നതിനിടെ ദേശീയപാതയിൽ കിടന്ന ടാർപ്പായ കണ്ട് ഡ്രൈവർ കാർ വെട്ടിച്ചതാണ് നിയന്ത്രണം വിടാൻ കാരണം.