
വൈക്കം വീരർ പെരിയാർ ഇ.വി രാമസ്വാമി നായ്ക്കരുടെ സ്മൃതി യാത്രയ്ക്ക്; തൃശ്ശൂർ ജില്ല അതിർത്തിയായ വാണിയംപാറയിൽ വെച്ച് സ്വീകരണം നൽകി
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വൈക്കം വീരർ പെരിയാർ ഇ.വി രാമസ്വാമി നായ്ക്കരുടെ സ്മൃതി യാത്രയ്ക്ക് പാലക്കാട് തൃശ്ശൂർ ജില്ല അതിർത്തിയായ വാണിയം പാറയിൽ വെച്ച് തൃശ്ശൂർ ജില്ലയിലേക്ക് ജാഥയെ സ്വീകരിച്ചു. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ പ്രധാനിയിൽ ഒരാളായ ഇ വി രാമസ്വാമി നായ്ക്കരുടെ ഓർമ്മ പുതുക്കിക്കൊണ്ട് കെപിസിസി വൈസ് പ്രസിഡൻറ് വി.ടി ബൽറാം, കോൺഗ്രസ് തമിഴ്നാട് എംഎൽഎ
ഇ വി കെ എസ് ഇളങ്കോവൻ, കെപിസിസി ഭാരവാഹികളായ
സി ചന്ദ്രൻ, പി.എ സലിം എന്നിവരാണ് സ്മൃതി യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. പാണഞ്ചേരി
ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡൻറ് ജോസ് വെള്ളൂർ ജാഥ നേതാക്കൾക്ക് ഹാരർപ്പണം നൽകിക്കൊണ്ട് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെസി അഭിലാഷ് അധ്യക്ഷത വഹിച്ചു. സവർണ്ണ ജാതിബോധത്തിന്റെ അഹന്തകളെ തച്ചുടക്കുന്നതിനു വേണ്ടിയാണ് പെരിയാർ ഇ.വി രാമസ്വാമി നായ്ക്കർ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജോസ് വള്ളൂർ പറഞ്ഞു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.സി അഭിലാഷ് അധ്യക്ഷത വഹിച്ച
സ്വീകരണ പരിപാടിക്ക് നന്ദി അറിയിച്ചുകൊണ്ട് കെപിസിസി വൈസ് പ്രസിഡൻറ് വി ടി ബൽറാം സംസാരിച്ചു. പാലക്കാട് ഡിസിസി പ്രസിഡൻറ് എ തങ്കപ്പൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഒ.ജെ ജനീഷ്,
കെപിസിസി ഭാരവാഹികളായ സുനിൽ അന്തിക്കാട്, എൻ കെ സുധീർ, ലീലാമ്മ ടീച്ചർ, ഡിസിസി ഭാരവാഹികളായ ടി എം രാജീവ്, സജീവൻ. കുരിയച്ചിറ, ജൈജു സെബാസ്റ്റ്യൻ, ടി കെ പൊറിഞ്ചു, കല്ലൂർ ബാബു, സതീഷ് വിമലൻ, മണ്ഡലം പ്രസിഡന്റ് മാരായ ബാബു തോമസ്, കെ പി ചാക്കോച്ചൻ, എം യു മുത്തു തങ്ങൾ,സി വി ജോസ്, കെ എം പൗലോസ്, വി ബി ചന്ദ്രൻ, എം എ മൊയ്‌ദീൻ കുട്ടി, തിമോത്തി പാർളിക്കാടൻ, റീന മേരി, ഇബ്രാഹിം, വേലായുധൻ,വിനീഷ് പ്ലാച്ചേരി, എൻസൻ ആന്റണി എന്നിവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

