
തൃശ്ശൂർ കൊക്കാല കുളത്തിന് സമീപം മാലിന്യങ്ങൾക്ക് തീപിടിച്ചു; ഫയർഫോഴ്സ് എത്തി തീയണച്ചു
ഇന്ന് ഉച്ചക്ക് 12:20 മണിയോടുകൂടി തൃശ്ശൂർ കോർപറേഷൻ 39 ആം വാർഡ് കൊക്കലെ കുളത്തിന് സമീപം വേസ്റ്റിനും പുല്ലിനും തീപ്പിടിച്ചത് തൃശ്ശൂർ അഗ്നി രക്ഷ നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രഘു നാഥൻ നായർ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ബാബു രാജൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു യുണിറ്റ് ഫയർ എൻജിൻ എത്തിച്ചു തീ പൂർണമായും അണച്ചു സമീപ പ്രദേശത്തുള്ള മാലിന്യപ്ലാന്റിലേക്കു തീ പടരാതെ രക്ഷിക്കുകയും ചെയ്തു കനത്ത പുക ഉയർന്നത് മൂലം റെയിൽ വേ സ്റ്റേഷൻ യാത്രക്കാർക്കും പരിസര വാസികൾ ക്കും വലിയ ബുദ്ധി മുട്ടായി ഫയർ റെസ്ക്യൂ ഓഫീസർമാരായ പ്രജീഷ് പി കെ, കൃഷ്ണ പ്രസാദ്, മഹേഷ് പി അനിൽജിത്, വനിതാ ഹോം ഗാർഡ് ശോഭന പി കെ എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു





പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

