
വാഹനങ്ങളിലെ ഡിം ബ്രൈറ്റ് സംവിധാനം കൃത്യമായി ഉപയോഗിക്കണം – കേരള പോലീസ്
വാഹനങ്ങളിലെ ഡിം – ബ്രൈറ്റ് സംവിധാനം കൃത്യമായി ഉപയോഗിക്കണ്ടതല്ലേ എന്ന് ചോദിച്ചാൽ ഞാൻ മാത്രമല്ല അവരും ഡിം അടിക്കുന്നില്ലല്ലോ എന്ന ഡയലോഗ് ആണ് പലരുടെയും മറുപടി.
രാത്രിയിൽ വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ് ലൈറ്റ്കളുടെ പ്രകാശം കണ്ണിൽ വീണ് ഡ്രൈവറുടെ കാഴ്ച്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങളും വർധിച്ചു വരുന്നു. രാത്രി യാത്രകളിൽ ഓവർടേക്ക് ചെയ്യുമ്പോളും വളവുകളിലും ഡിം – ബ്രൈറ്റ് മോഡുകൾ ഇടവിട്ട് ചെയ്യുക. അതിലൂടെ എതിരെ വരുന്ന വാഹനങ്ങൾക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയുവാൻ കഴിയുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

