January 29, 2026

മാള മെറ്റ്സ് കോളേജിൽ ത്രിദിന ശില്പശാല സംഘടിപ്പിച്ചു

Share this News

മാള മെറ്റ്സ് കോളേജിൽ ത്രിദിന ശില്പശാല സംഘടിപ്പിച്ചു

എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളെ വ്യവസായ മേഖലക്ക് ആവശ്യമായ രീതിയിൽ വിദ്യാഭ്യാസ കാലത്ത് തന്നെ വാർത്തെടുക്കുന്ന രീതിയാണ് മെറ്റ്സ് കോളേജിൽ നിലവിലുള്ളതെന്ന് ഡോ. എ സുരേന്ദ്രൻ. തൃശൂർ, മാള, മെറ്റ്സ് സ്‌കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ “വർക്ക് റെഡിനസ് ” ത്രിദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മെറ്റ്സ്ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ആയ ഡോ. എ. സുരേന്ദ്രൻ. ഈ വർഷം കോളേജിൽ പഠിക്കുന്ന അവസാന വർഷത്തെ 100% വിദ്യാർത്ഥികൾക്കും പ്ലേസ്മെന്റ് കിട്ടിയ കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. കോളേജ് പ്ലേസ്‌മെന്റ് ആൻഡ് ട്രെയിനിംഗ് സെൽ, കേരള നോളജ് ഇക്കണോമി മിഷനും അസാപ് കേരളയുമായി സഹകരിച്ചാണ് ശിൽപശാല നടത്തിയത്.
മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പൽ ഡോ ബിനു ബി പിള്ള അധ്യക്ഷത വഹിച്ചു. കോളേജിലെ അസി.പ്രൊഫസറും പ്ലേസ്മെന്റ് ഓഫീസറുമായ ജെറിൻ ജോർജ് കെ. ആശംസകൾ അർപ്പിച്ചു. ശ്രീ സുമേഷ് കെ ബി (അസാപ് ട്രെയിനർ) പരിശീലന ക്ലാസുകൾ എടുക്കുകയും പബ്ലിക് സ്പീക്കിങ്ങ്, ഗ്രൂപ്പ് ഡിസ്ക്കഷൻ, മോക് ഇന്റർവ്യൂ, മുതലായ സംഘടിപ്പിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!