
ചേലക്കരയിൽ വയോധികൻ കുത്തേറ്റ് മരിച്ചു
ചേലക്കര പരക്കാട് അച്ഛനേയും മകനേയും വീട്ടിൽ കയറി കുത്തിയ ആൾ തിരിച്ചുള്ള ആക്രമണത്തിൽ കുത്തേറ്റു മരിച്ചു. പരക്കാട് മനക്കൽത്തൊടി ജോർജ് (57) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ജോർജിൻ്റെ ഭാര്യയുടെ അനിയത്തിയുടെ ഭർത്താവ് സുധാർ, ഇയാളുടെ പിതാവ് പഴനിച്ചാമി എന്നിവരുടെ വീട്ടിൽക്കയറി ജോർജ് ഇരുവരേയും കുത്തുകയായിരുന്നു. ജോർജിൻ്റെ കത്തി പിടിച്ചു വാങ്ങി സുധാർ തിരിച്ചുകുത്തി. വയറിന് കുത്തേറ്റ ജോർജ് ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചു.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

