January 30, 2026

തൃശ്ശൂർ മദർ ആശുപത്രിയിൽ തീപിടുത്തം; ഫയർ ഫോഴ്സിന്റെ സമയോചിതമായ ഇടപ്പെടലുമൂലം വലിയ ദുരന്തം ഒഴിവായി

Share this News

തൃശ്ശൂർ മദർ ആശുപത്രിയിൽ തീപിടുത്തം; ഫയർ ഫോഴ്സിന്റെ സമയോചിതമായ ഇടപ്പെടലുമൂലം വലിയ ദുരന്തം ഒഴിവായി

തൃശ്ശൂർ ഒളരി മദർ ആശുപത്രിയിൽ തീപിടുത്തം. തീ പടർന്നത് കുട്ടികളുടെ ഐസിയുവിൽ. ഫയർഫോഴ്സെത്തി തീയണച്ചു. ഒഴിവായത് വൻ അപകടം.
ഇന്ന്‌ ഉച്ചയ്ക്ക് 12:20 ഓടുകൂടി ഒളരി മദർ ഹോസ്പിറ്റലിലെ കുട്ടികളുടെ ഐസിയുവിൽ തീ പിടിച്ചത്. സന്ദേശം ലഭിച്ചയുടൻ തന്നെ തൃശ്ശൂർ അഗ്നിരക്ഷ നിലയത്തിൽ നിന്നും രണ്ടു യുണിറ്റ്‌ ഫയർ എൻജിനുകൾ ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌ക്കർ, സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണ, അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ രഘുനാഥ്, ശരത് ചന്ദ്രബാബു, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ജ്യോതികുമാർ എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തുകയും ഉടൻ തന്നേ തീ അണക്കുന്നതിനു അവസാരോചിതമായി ചെയ്തതിനാൽ വലിയൊരു അപകടം ഒഴിവായി പ്രസവാന്തര ശുശ്രുഷക്കായി കിടത്തിയിരുന്ന ഏഴോളം കുട്ടികൾ യുണിറ്റിൽ ഉണ്ടായിരുന്നത് സിസ്റ്റർ മാർ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി NNICU യുണിറ്റിൽ നിന്ന് ലേബർ റൂമിലേക്കും പുകയും പടർന്നതിനാൽ ലേബർ റൂമിലെ സ്ത്രീകളെയും അടുത്തുള്ള വാർഡിലേക്ക് മാറ്റിയിരുന്നു വായു സഞ്ചാരം ഇല്ലാത്തതിനാൽ ഗ്ലാസ്സ് ചില്ലുകൾ പൊട്ടിച്ചാണ് സേന അംഗങ്ങൾ അകത്തു പ്രവേശിച്ചത് AC യുണിറ്റിലെ SHORT CIRCUIT ആണ് തീപിടുത്ത കാരണമെന്ന് പറയുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!