
തൃശൂര്‍ ജില്ലയുടെ പുതിയ ജില്ലാ കലക്ടറായി വി.ആര്‍. കൃഷ്ണ തേജ ഇന്ന് ചുമതലയേറ്റു
തൃശൂർ ജില്ല കലക്ടറായി കൃഷ്ണ തേജ ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന കലക്ടർ ഹരിത വി. കുമാർ അദ്ദേഹത്തെ കലക്ടറേറ്റിൽ സ്വീകരിച്ചു.
മുമ്പ് തൃശൂർ സബ് കലക്ടറായി പ്രവർത്തിച്ച കൃഷ്ണ തേജ, ആലപ്പുഴ കലക്ടറായിരിക്കേയാണ് ഇപ്പോൾ സ്ഥലംമാറ്റം ലഭിച്ചത്. ആലപ്പുഴ കലക്ടറായാണ് ഹരിത വി. കുമാർ പോകുന്നത്.
കൃഷ്ണ തേജ ആലപ്പുഴയിൽ ചുമതല ഏറ്റെടുത്ത ശേഷം ലഭിച്ച ആദ്യ ശമ്പളം ആലപ്പുഴയിലെ പ്രമുഖ പാലിയേറ്റീവ് സംഘടനയായ സ്നേഹജാലകത്തിന് നൽകിയത് വാർത്തയായിരുന്നു. ആലപ്പുഴയിൽ സബ് കലക്ടർ ആയിരിക്കെ പ്രളയകാലത്ത് ”ഐ ആം ഫോർ ആലപ്പി” എന്ന കൂട്ടായ്മ രൂപീകരിച്ച് കുട്ടനാടൻ ജനതയ്ക്കു വേണ്ടിയടക്കം നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

