
ദേശീയ പാതയിൽ പച്ചക്കറി കയറ്റിവന്ന പിക്കപ്പ് മറിഞ്ഞു
ദേശീയപാത ചെമ്പൂത്രയിൽ തൃശൂർ ഭാഗത്തേക്ക് പോകുന്ന പച്ചകറി കയറ്റി കൊണ്ടുപോകുകയായിരുന്ന പിക്കപ്പ് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക് പറ്റി.ഒറ്റപ്പാലം ശ്രീനാഥ് (32) നാണ് പരുക്ക് പറ്റിയത്. ദേശീയ പാതയിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട മിനി വാൻ ഡിവൈഡറിൽ ഇടിച്ച് ദേശീയപാതയ്ക്ക് കുറുകെ മറിയുകയായിരുന്നു.ഉടൻ തന്നെ ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസും ഹൈവേ എമർജൻസി ടീമും എത്തി വണ്ടി മാറ്റി ഇടുന്നതിനുള്ള നടപടികൾ ചെയ്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp



