February 1, 2026

യൂത്ത് കോൺഗ്രസ്‌ തൃശ്ശൂർ അസംബ്ലി പ്രസ്സ് കോൺഫറൻസ്

Share this News

യൂത്ത് കോൺഗ്രസ്‌ തൃശ്ശൂർ അസംബ്ലി പ്രസ്സ് കോൺഫറൻസ്




യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സമ്മേളനം ഈ വരുന്ന മെയ്‌ 20 മുതൽ 23 വരെ തൃശൂരിൽ വെച്ചു നടത്തുവാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ് സമ്മേളനത്തിന്റെ ഭാഗമായി തൃശൂർ അസംബ്ലി സമ്മേളനം മാർച്ച്‌ 25,26 ശനി ഞായർ ദിവസങ്ങളിലായി തൃശൂരിൽ നടക്കപ്പെടും.

മാർച്ച്‌ 25 ന് ശ്രീ.കെ.കരുണാകരൻ നഗർ നാടുവിലാൽ ജംഗ്ഷനിൽ മുൻ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ്‌ ചെന്നിത്തല പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപദ്യക്ഷൻ ശ്രീ. റിജിൽ മാകുറ്റി ഡിസിസി പ്രസിഡന്റ്‌ ശ്രീ. ജോസ് വള്ളൂർ യുഡിഫ് ജില്ലാ ചെയർമാൻ എം.പി.വിൻസെന്റ് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ അഡ്വ.ഒ.ജെ.ജെനീഷ് അടക്കം കോൺഗ്രസ്‌ യൂത്ത് കോൺഗ്രസ്‌ നേതാക്കൾ പങ്കെടുക്കും.

മാർച്ച്‌ 26 എഴുത്തച്ഛൻ സ്മാരക സമാജം ഹാളിൽ അസംബ്ലിയിൽ നിന്നുള്ള 7 മണ്ഡലങ്ങളിൽ നിന്നും 38 യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന 115 പേര് ആണ് പ്രതിനിധി സമ്മേളനത്തിൽ ഡിലീഗറ്റസ് ആയി പങ്കെടുക്കുക. ക്ലാസുകളും പ്രേമേയങ്ങളും പ്രതിനിധി സമ്മേളനത്തിൽ ഉൾപ്പെടുത്തും. പ്രതിനിധി സമ്മേളനം ഡിസിസി പ്രസിഡന്റ്‌ ജോസ് വളൂർ ഉദ്ഘാടനം ചെയ്യും യുഡിഫ് ജില്ലാ ചെയർമാൻ എംപി വിൻസെന്റ് സമാപന ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും കാലത്ത് 9 മണി മുതൽ ഉച്ചക്ക് 1.30 വരെ യാണ് സമ്മേളനം.


സമ്മേളനത്തോട് അനുബന്ധിച്ചു പ്രചാരണത്തിന്റെ ഭാഗമായി മാർച്ച്‌ 18 ന് തൃശൂർ അസംബ്ലി കമ്മിറ്റിയുടെ കാരുണ്യ പദ്ധതിയായ സഞ്ജീവനി 2022 ന്റെ (സൗജന്യ ഡയാലിസിസ് ചാർജ് ) ന്റെ മൂന്നാം ഘട്ടം ജില്ലാ സഹകരണ ആശുപത്രിയിൽ അന്നേ ദിവസം ഡയാലിസിസ് ചെയുന്ന മുഴുവൻ രോഗികൾക്കും സൗജന്യമായി ഡയാലിസിസ് ചാർജ് നൽകി കൊണ്ട് പ്രചാരത്തിനു തുടക്കം കുറിക്കും. തുടർന്ന് നാളെ മാർച്ച്‌ 19 വൈകിട്ട് 5മണിക്ക് സിവിൽ ലൈൻ റോഡിൽ മണ്ഡലം അടിസ്ഥാനത്തിൽ ഫുട്ബാൾ ടൂർണമെന്റ് നടക്കും. മാർച്ച്‌ 25 ന് കാലത്ത് 8.30 ന് യൂത്ത് കോൺഗ്രസ്‌ പതാക ഉയർത്തികൊണ്ട് അസംബ്ലി സമ്മേളനത്തിന് തുടക്കം കുറിക്കും.

പ്രസ്സ് മീറ്റിംഗിൽ പങ്കെടുകുന്നവർ
യൂത്ത് കോൺഗ്രസ്‌ തൃശൂർ അസംബ്ലി പ്രസിഡന്റ്‌ ജിജോമോൻ ജോസഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ ജെലിൻ ജോൺ, ജില്ലാ സെക്രട്ടറി അമൽ ഖാൻ, ജില്ലാ കമ്മിറ്റി അംഗം ജിൻസി പ്രീജോ, അസംബ്ലി വൈസ് പ്രസിഡന്റ്‌ ജെൻസൺ ജോസ് കാക്കശ്ശേരി, സെക്രട്ടറി സജീഷ് ഈച്ചരത്ത്, അർച്ചന അശോക്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!