February 1, 2026

ദേശീയപാതയിൽ ടോറസ് ടിപ്പർ പരിശോധന; പ്രതിഷേധവുമായി വാഹന ഉടമകളും തൊഴിലാളികളും

Share this News

ദേശീയപാതയിൽ ടോറസ് ടിപ്പർ പരിശോധന; പ്രതിഷേധവുമായി വാഹന ഉടമകളും തൊഴിലാളികളും

ദേശീയപാത 544 ചെമ്പൂത്രയിൽ വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി ടോറസുകൾ തടഞ്ഞ് പരിശോധന നടത്തി. ടിപ്പറുകൾക്കെതിരേ മാത്രം നിയമലംഘനത്തിന് വൻപിഴ ചുമത്തുന്നതിനെതിരേ പ്രതിഷേധവുമായി ടോറസ് ഉടമകളും ജീവനക്കാരും രംഗത്തെത്തി.ലീഗൽ മെട്രോളജി വിഭാഗം, മൈനിങ് ആൻഡ് ജിയോളജി, എം.വി.ഡി., പോലീസ്, റവന്യൂ എന്നീവകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അയ്യായിരം രൂപ മുതൽ ഒന്നേകാൽലക്ഷം രൂപ വരെ പലരിൽനിന്ന്‌ പിഴയായി ചുമത്തിയതായി ഡ്രൈവർമാർ ആരോപിച്ചു. ടിപ്പർ ലോറികളെ മാത്രമാണ് പരിശോധനയിൽ ഉൾപ്പെടുത്തിയത്. തൃശ്ശൂരിൽ ക്വാറികൾ പൂർണമായും നിർത്തിയതിനെത്തുടർന്നു പാലക്കാട്ടെയും തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിലെയും ക്വാറികളിൽ നിന്നാണ് കല്ലുകളും മെറ്റലുകളും എത്തിക്കുന്നത്.

എന്നാൽ സർക്കാർനിർദേശപ്രകാരമാണ് സംയുക്ത പരിശോധന നടത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പരിശോധനയെത്തുടർന്ന് പല സ്ഥലങ്ങളിലും അസംസ്കൃതവസ്തുക്കളെത്തിക്കാതെ നിർമാണജോലികൾ മുടങ്ങിയതായും ടിപ്പർ ഉടമകളോടും ജീവനക്കാരോടും വൈരാഗ്യപൂർണമായ നിലപാടാണ് സർക്കാർവകുപ്പുകൾ സ്വീകരിക്കുന്നതെന്നും ഡ്രൈവർമാർ കുറ്റപ്പെടുത്തി. ദേശീയപാതയിൽ ടോറസുകൾ തടഞ്ഞിട്ടായിരുന്നു സംയുക്തസംഘത്തിന്റെ പരിശോധന. ഇതും പ്രതിഷേധത്തിന് വഴിവെച്ചു.ഇങ്ങനെ പരിശോധിക്കുമ്പോൾ വാഹനങ്ങൾ പുറകിൽ വന്ന് ഇടിച്ച് അപകടം ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ് സർവ്വീസ് റോഡിലേക്ക് മാറ്റി നിർത്തി പരിശോധിക്കണമെന്നും നാട്ടുകാർക്ക് അഭിപ്രായം ഉണ്ട്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!