January 31, 2026

ചെ.പ്പു.കോ.വെ സാംസ്ക്കാരികോത്സവം സമാപിച്ചു

Share this News

ചെ.പ്പു.കോ.വെ സാംസ്ക്കാരികോത്സവം സമാപിച്ചു



അവസരങ്ങൾ തേടിയെത്താത്ത പ്രതിഭകൾക്കും വേദിയൊരുക്കുന്ന ചെ.പ്പു.കോ.വെ സാംസ്ക്കാരികോത്സവത്തിന് പരിസമാപ്തി. രണ്ടുനാൾ നീണ്ടുനിന്ന സാംസ്കാരികോത്സവത്തിന്റെ സമാപനസമ്മേളനം കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് സ്മാരക തിയേറ്ററില്‍ പി ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു.

പാർശ്വവൽക്കരിക്കപ്പെട്ട കലാകാരന്മാർ, ഭിന്നശേഷിയുള്ള കലാകാരൻമാർ, ഗ്രാമീണ മേഖലയിലെ കരകൗശല കലാകാരന്മാർക്കും വേദിയൊരുക്കുകയാണ് സാംസ്ക്കാരികോത്സവത്തിന്റെ ഭാഗമായ വടക്കേച്ചിറ ഫെസ്റ്റ് നൽകിയതെന്ന് പി ബാലചന്ദ്രൻ പറഞ്ഞു. ആചാരാനുഷ്ടാന കലകളിൽ ഏർപ്പെടുന്ന കലാകാരന്മാർക്ക് നല്ലൊരു വേദിയൊരുക്കാൻ ചെ.പ്പു.കോ.വെ സാധിക്കുമെന്ന് പി ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു.

രണ്ടുദിവസം നീണ്ടുനിന്ന സാംസ്‌കാരികോത്സവത്തിൽ വജ്രജൂബിലി ഫെല്ലോഷിപ്പ് ലഭിച്ച കലാകാരര്‍, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ കലാപ്രവര്‍ത്തകര്‍, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ കലാകാരര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, വയോജനങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറയിലുള്ളവരുടെ കലാ സംഗീത പരിപാടികള്‍ കെ ടി മുഹമ്മദ് വേദിയില്‍ അരങ്ങേറി. തൃശൂര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തെക്കേ ഗോപുരനടയിൽ നിന്ന് വടക്കേച്ചിറ വരെ പൈതൃക നടത്തം സംഘടിപ്പിച്ചു, വടക്കേച്ചിറ ഫെസ്റ്റിന്റെ ഭാഗമായുള്ള പ്രദര്‍ശന വിപണന മേളകള്‍, ദീപാലങ്കാരങ്ങൾ എന്നിവ തൃശ്ശൂരിന്റെ സാംസ്‌കാരിക തെരുവുകൾക്ക് പുത്തൻ കാഴ്ചകൾ നൽകി. വടക്കേച്ചിറയെയും പരിസര പ്രദേശങ്ങളെയും സാംസ്‌ക്കാരിക ഉത്സവത്തിന്റെ സ്ഥിരം വേദിയാക്കുക വഴി പരമ്പരാഗത മേഖലക്ക് നല്ലൊരു വരുമാന മാർഗം കണ്ടെത്തുക കൂടി സാംസ്ക്കാരികോത്സവത്തിന്റെ ലക്ഷ്യമാണ്. വടക്കേച്ചിറയിൽ നിന്ന് ആരംഭിച്ച് സാഹിത്യ അക്കാദമിയുടെ മുന്‍വശത്തുകൂടെ രാമനിലയം വഴി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ അവസാനിക്കുന്ന വിധത്തില്‍ ആഴ്ചയിലൊരിക്കല്‍ സാംസ്‌ക്കാരികത്തെരുവ് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ പദ്ധതി അവതരണം നടത്തി. വനിതാ ശിശുക്ഷേമ ഓഫീസർ പി മീര, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍ കെ ശ്രീലത, പബ്ലിസിറ്റി കമ്മിറ്റ ചെയർമാൻ പി കെ ഷാജൻ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!