March 15, 2026

പാണഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ 2023-24 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു

Share this News

പാണഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ 2023-24 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു

പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023 – 24 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അവതരിപ്പിച്ചു. 405772993 രൂപ വരവും 394415000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത് .

5 കോടി 16 ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതിക്ക്, 4 കോടി രൂപ ലൈഫ് പദ്ധതിക്ക് , 1 കോടി രൂപ അങ്കണവാടി പ്രവർത്തനങ്ങൾക്ക് , 96 ലക്ഷം രൂപ ആരോഗ്യം , 80.5 ലക്ഷം രൂപ കൃഷി , മൃഗസംരക്ഷണത്തിന് , ക്ഷീര വികസനത്തിന് 87 ലക്ഷം രൂപ എന്നിങ്ങനെയാണ് ബജറ്റിൽ തുകകൾ നീക്കിവെച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ബജറ്റ് അവതരണ യോഗത്തിന് അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഇ.ടി ജലജൻ, കെ.വി അനിത, സുബൈദ അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മാർച്ച് 21 ചൊവ്വാഴ്ച ബജറ്റ് ചർച്ച ഉണ്ടായിരിക്കുമെന്ന് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അറിയിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!