March 15, 2026

പീച്ചി വനഗവേഷണ കേന്ദ്രത്തിൽ അന്താരാഷ്ട്ര ശില്പശാല നടത്തി

Share this News

പീച്ചി വനഗവേഷണ കേന്ദ്രത്തിൽ അന്താരാഷ്ട്ര ശില്പശാല നടത്തി



ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ കമ്മിഷൻ ഓൺ ഇക്കോസിസ്റ്റം മാനേജ്‌മെന്റും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര ശില്പശാലയ്ക്ക് തുടക്കമായി. ‘ഏഷ്യയിലെ പരിസ്ഥിതിക്ക് ഊന്നൽ നൽകുന്ന പരിസ്ഥിതി വ്യവസ്ഥകളും പ്രകൃതി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളും’ എന്ന വിഷയത്തിലാണ് ശില്പശാല. കേരള ശാസ്ത്രസാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ. പി. സുധീർ ഉദ്ഘാടനം ചെയ്തു.
ഐ.യു.സി.എൻ. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സ്റ്റുവർട്ട് മാഗിനിസ്, ഐ.യു.സി.എൻ. സി.ഇ.എം. റെഡ് ലിസ്റ്റ് ഓഫ് ഇക്കോ സിസ്റ്റംസ് തീമാറ്റിക് ഗ്രൂപ്പിന്റെ തലവൻ ഡേവിഡ് കീത്ത്, കെ.എഫ്‌.ആർ.ഐ.യിലെ ശാസ്ത്രജ്ഞരായ ഡോ. കെ.എ. ശ്രീജിത്ത്, ഡോ. ദീപു ശിവദാസ് തുടങ്ങിയവർ ശില്പശാലയിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
തമിഴ്നാട് പരിസ്ഥിതി ആഘാതനിർണയ അതോറിറ്റി ചെയർമാൻ ഡോ. എൻ. കൃഷ്ണകുമാർ, കേരള വനഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ്, ഐ.യു.സി.എൻ. കമ്മിഷൻ ചെയർമാൻ ആഞ്ചല ആൻഡ്രേഡ് തുടങ്ങിയവർ പ്രസംഗിച്ചു. ദ്വിദിനശില്പശാല വെള്ളിയാഴ്ച സമാപിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!