
ഡി വൈ എഫ് ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ പീച്ചി സെന്ററിൽ “സ്നേഹമൊരു കുമ്പിൾ” കുടിവെള്ള ദാഹജല പന്തൽ ഒരുക്കി
വേനൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം ” സ്നേഹമൊരു കുമ്പിൾ ” കുടിവെള്ള ദാഹജല പന്തൽ ഡി വൈ എഫ് ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ പീച്ചി സെന്ററിൽ ആരംഭിച്ചു.
തുടർച്ചയായ അഞ്ചാം വർഷമാണ് ഡി വൈ എഫ് ഐ പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ദാഹജല പന്തൽ ഒരുക്കുന്നത്.ഡി വൈ എഫ് ഐ പീച്ചി യൂണിറ്റ് സെക്രട്ടറി രാഹുൽ അരമനയിൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജിതിൻ ജോർജ്, ഫാസിൽ, ഷിന്റോ ഷാജി,സഞ്ജയ് എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

