February 4, 2026

ശരിയായ ലിംഗ സമത്വത്തെക്കുറിച്ച് ഇന്ത്യയിലെ യുവ വിദ്യാർത്ഥികൾ അർത്ഥവത്തായി ചിന്തിക്കണം; ജസ്റ്റിസ് പി. ഉബൈദ്

Share this News

ശരിയായ ലിംഗ സമത്വത്തെക്കുറിച്ച് ഇന്ത്യയിലെ യുവ വിദ്യാർത്ഥികൾ അർത്ഥവത്തായി ചിന്തിക്കണം: ജസ്റ്റിസ് പി. ഉബൈദ്


പ്രകൃത്യാ ഉള്ള ലിംഗവ്യത്യാസങ്ങൾ അംഗീകരിച്ചു കൊണ്ട് തുല്യമായ പരിഗണന സ്ത്രീകൾക്കും മറ്റു ലിംഗക്കാർക്കും ലഭ്യമാക്കുന്നതാണ് സ്ത്രീപുരുഷ സമത്വം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ലിംഗ സമത്വം ഇന്നും പൂർണ്ണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നത്തെ യുവജനങ്ങൾ ഇതിനായി മുന്നോട്ടു വരണം: ബഹു. ജസ്റ്റിസ് പി.ഉബൈദ്. മാള മെറ്റ്സ് കോളേജിലെ “യൂത്ത് പാർലമെന്റ് ” ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ്. മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനിയറിങ്ങ്, മെറ്റ്സ് പോളിടെക്നിക് കോളജ് എന്നിവയിലെ എൻ.എസ്.എസ്. യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച “സ്ത്രീ ശാക്തീകരണം : സമത്വത്തിന്റേയും ശാക്തീകരണത്തിന്റേയും മുന്നോട്ടുള്ള പ്രയാണം” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച യൂത്ത് പാർലമെന്റിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു ജസ്റ്റിസ്. നിലവിൽ കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർപേഴ്സൺ ആണ് ബഹു. ജസ്റ്റിസ് പി. ഉബൈദ്. യോഗത്തിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് പ്രിൻസിപ്പാൾ ഡോ. ബിനു ബി. പിള്ള സ്വാഗതവും മെറ്റ്സ് പോളിടെക്നിക്ക് കോളജ് ഡീൻ പ്രൊഫ. ഏലിയാസ് കെ വി., എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. രമേഷ് കെ.വി., തുടങ്ങിയവർ ആശംസകളും നേർന്നു.
യൂത്ത് പാർലമെന്റിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. ആദ്യം സ്പീക്കർ തിരഞ്ഞെടുപ്പ് നടന്നു. തുടർന്ന് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളയിൽ ലിംഗ സമത്വത്തെക്കുറിച്ച് ചൂടേറിയ ചർച്ചകൾ നടന്നു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേറ്റർ ടി. ജി. നാരായണൻ ജസ്റ്റിസ് പി. ഉബൈദിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
മെറ്റ്സ് പോളിടെക്നിക് കോളജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അഭിനന്ദ് സ്‌റ്റീഫൻ നന്ദി പ്രകാശിപ്പിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!