ഒളകരയിലെ ആദിവാസികളുടെ ഭൂമി വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രിൻസിപ്പിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പുകളേന്തി ഒളകര ആദിവാസി കോളനി
സന്ദർശിച്ചു. സംസ്ഥാന റവന്യൂ മന്ത്രി അഡ്വ കെ. രാജൻ്റെ നിർദേശപ്രകാരമാണ് സന്ദർശനം. ഒളകര ആദിവാസി ഊരും അദ്ദേഹം സന്ദർശിച്ചു. ഇത് സംബന്ധിച്ച സ്ഥലപരിശോധനയ്ക്കായി ജില്ലാ കലക്ടർ ഹരിത വി കുമാറും വ്യാഴാഴ്ച ആദിവാസി കോളനിയിൽ സന്ദർശനം നടത്തിയിരുന്നു.
ഒളകര ആദിവാസി കോളനിയിൽ ചേർന്ന യോഗത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ ടി ജലജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ അബൂബക്കർ, ഭരണ സമിതി അംഗം അനീഷ് എം ജെ, ഊര് മൂപ്പത്തി മാധവി, പീച്ചി വൈൽഡ് ലൈഫ് വാർഡൻ പ്രഭു, പീച്ചി റേഞ്ചർ ഓഫീസർ അനീഷ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.

പ്രദേശവാസികളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം ഭൂമി ലഭിക്കുന്നതിനാവശ്യമായ സാധ്യതകൾ കണ്ടെത്തി സർക്കാരിന് റിപ്പോർട്ട് ചെയ്യാമെന്ന് ഉറപ്പു നൽകി.
ഒളകരയിലെ 44 ആദിവാസി കുടുംബങ്ങൾക്ക് വനഭൂമി നിയമപ്രകാരം ഭൂമി നൽകുന്നതിനായി വനത്തിനുള്ളിൽ സർവ്വേ നടപടികൾ പൂർത്തിയാക്കിയിരുന്നു.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG


