
സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ അനിശ്ചിത കാല നടത്തുന്ന ഈ അടിയന്തര സാഹചര്യത്തിൽ പീച്ചിഡാം – തൃശ്ശൂർ റൂട്ടിൽ KSRTC ബസ്സുകൾ സർവ്വീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ ഗതാഗത മന്ത്രി ആന്റണി രാജുവിനും, സ്ഥലം MLA യും റവന്യു മന്ത്രിയുമായ k രാജനും ,DTO ക്കും നിവേദനം നൽകി. 30 ഓളം പ്രൈവറ്റ് ബസ്സുകളാണ് ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നത്.100 കണക്കിന് വിദ്യാർത്ഥികളാണ് പ്രൈവെറ്റ് ബസ്സുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്, വിദ്യാർത്ഥികൾക്ക് പരീക്ഷകൾ നടക്കുന്ന ഈ സാഹചര്യത്തിൽ അടിയന്തര ഇടപ്പെടലുകൾ നടത്തി KSRTC സർവ്വീസ് നടത്തണമെന്നും, നിരവധി സർക്കാർ ജീവനക്കാർക്ക് ഓഫീസിലേക്കും തിരിച്ചു വീട്ടിലേക്കും യാത്ര ചെയ്യുന്നതിനും, സാധാരണ മനുഷ്യർക്ക് അവരുടെ ജീവിതത്തിലെ ജോലിക്കും മറ്റു ആവശ്യങ്ങൾക്കും യാത്ര ചെയ്യുന്നതിന് വേണ്ട യാത്രാ സൗകര്യം ഒരുക്കണമെന്നും മന്ത്രിമാർക്കയച്ച കത്തിൽ വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ ആവശ്യപ്പെട്ടു.
വാർത്തകൾ ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG


