
എല്ലാ വീടുകളിലേയ്ക്ക് കുടിവെള്ളം എത്തിക്കുന്നതിന് ഊന്നൽ നൽകി പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ബജറ്റ്. 2022-23 ബജറ്റിൽ 39,18,07,00,0 രൂപ വരവും 39,43,77,00,0 രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഉൽപാദന മേഖലയ്ക്ക് 21,55,00,00 രൂപയും
പശ്ചാത്തല മേഖലയ്ക്ക് 76,02,70,00 രൂപയും സേവന മേഖലയ്ക്ക് 16,26,32,000 രൂപയും മാറ്റിവച്ച ബജറ്റാണ് വൈസ് പ്രസിഡന്റ് സവിത്രി സദാനന്ദൻ അവതരിപ്പിച്ചത്.

പഞ്ചായത്തിലെ 12000 കുടുംബങ്ങളിലേയ്ക്കും കുടിവെള്ളം എത്തിക്കുന്നതിനായി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ നടപ്പാക്കുന്ന “ജല്‍ജീവന്‍ “പദ്ധതി വഴി ഏകദേശം 64 കോടി ചെലവിട്ട് 2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
കര്‍ഷകർക്കായി 1 കോടി 50 ലക്ഷം രൂപ വകയിരുത്തി കാർഷിക മേഖലയെ സമ്പന്നമാക്കാനുള്ള പദ്ധതികള്‍ക്ക് ബജറ്റ് ഊന്നൽ നൽകുന്നുണ്ട്. സ്ത്രീകളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി ഈ വര്‍ഷം 100 വനിതകള്‍ക്ക് – വ്യക്തിഗത – ഗ്രൂപ്പ് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ തുക ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്.വനിതകള്‍ക്കായി “ഫിറ്റ്നസ് സെന്ററിന് ” തുടക്കം കുറിക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. വയോജന നയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി “പകല്‍ വീടുകള്‍” തുടങ്ങാന്‍ ആവശ്യമായ പദ്ധതികൾ
ആവിഷ്കരിക്കും. ആരോഗ്യം, വിദ്യാഭ്യാസം, കോളനികളുടെയും ഊരുകളുടെയും ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങി പ്രവർത്തനങ്ങൾക്കും ബജറ്റ് ഊന്നൽ നൽകുന്നുണ്ട്.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG



