February 3, 2026

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗ്രാമീണ വായനശാല വനിതാവേദി വനിത സംഗമവും ആദരണവും സംഘടിപ്പിച്ചു

Share this News

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗ്രാമീണ വായനശാല വനിതാവേദി വനിത സംഗമവും ആദരണവും സംഘടിപ്പിച്ചു

വാണിയമ്പാറ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗ്രാമീണ വായനശാല വനിതാവേദി വനിത സംഗമവും ആദരണവും സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ഇന്ദു രമേശിന്റെ അദ്ധ്യക്ഷതയിൽ വായനശാല വൈസ് പ്രസിഡന്റ് സജിത ജയകുമാർ ഉദ്ഘാടനം ചെയ്തു. നിമ. ബി, ജസ്ന ദിൽഷാദ്, ഷിബി ഷാജി, ഷീലറെജി, ബിന്ദുലാൽ, ഫസീല നിഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. ഫുഡ് സയൻസ് & ന്യൂടീഷൻ വിഷയത്തിൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് ഡോക്ടറേറ്റ് നേടിയ ആതിര. കെ.എ.യെ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ജി.ജയപ്രകാശും, തൃശൂർ ജില്ലാ ലൈബ്രറി കൗൺസിൽ സർഗോത്സവത്തിൽ ആസ്വാദന കുറിപ്പിന് ഒന്നാം സ്ഥാനം നേടിയ ദേവപ്രിയ. എ.എം നെ വായനശാല പ്രസിഡന്റ് അഡ്വ: സി.കെ.ഭാസ്കരനും, ജില്ലാ സർഗോത്സവത്തിൽ കാർട്ടൂൺ രചനയിൽ മൂന്നാം സ്ഥാനം നേടിയ നന്ദന. എ.ആർ. നെ വായനശാല വൈസ് പ്രസിഡന്റ് സജിത ജയകുമാറും മൊമന്റൊകൾ നൽകി ആദരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!