February 3, 2026

ലെയിൻ ട്രാഫിക്കിൽ വാഹനങ്ങൾ ഓടിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളെപ്പറ്റി കേരള പോലീസ്

Share this News

ലെയിൻ ട്രാഫിക്കിൽ വാഹനങ്ങൾ ഓടിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളെപ്പറ്റി കേരള പോലീസ്

മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ് 2017 ലെ ക്ലോസ് 2,4,6 കളിലാണ് പ്രധാനമായും ലെയിൻ ട്രാഫിക്കിൽ വാഹനങ്ങൾ ഓടിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളെപ്പറ്റി പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്.

ലെയിൻ (Lane) എന്നാൽ ഇടവഴി എന്നാണർത്ഥം. വെള്ളവരകൾ അഥവാ White line കൊണ്ട്, കഷ്ടിച്ച് ഒരു ഹെവി വാഹനത്തിനുള്ള വീതിയ്ക്ക് വേർതിരിച്ച വാഹനങ്ങൾ ഓടിക്കുന്നതിനായി മാത്രമുള്ള റോഡിന്റെ ഭാഗത്തെയാണ് ഇടവഴി അഥവാ Lane എന്ന് പറയുന്നത്.

ഡ്രൈവിംഗ് റെഗുലേഷനിലെ 4 (5), 6 clause കളിലാണ് യഥാക്രമം റോഡ് ഉപയോഗം, Lane Traffic ൽ വാഹനങ്ങൾ ഓടിക്കേണ്ടുന്ന നിർദ്ദേശങ്ങൾ എന്നിവ പ്രതിപാദിച്ചിരിക്കുന്നത്.

ക്ലോസ് 4 (5) : –

ഒരേ ദിശയിൽ നിരവധി ലെയ്നുകൾ ഉള്ള റോഡുകളിൽ ഹെവിവാഹനങ്ങളും വേഗത നിയന്ത്രണമുള്ള മറ്റു വാഹനങ്ങളും ഇടതുവശത്തെ ലെയ്നിൽക്കൂടി മാത്രമേ ഓടിക്കാൻ പാടുള്ളു.

ഈ വാഹനങ്ങൾ വലതു വശത്തെ ലെയ്നിലൂടെ മറികടക്കൽ പ്രക്രിയ കഴിഞ്ഞാൽ ഡ്രൈവർ വാഹനം തിരികെ ഇടതു ലെയ്നിൽ പ്രവേശിപ്പിച്ച് യാത്ര തുടരേണ്ടതാണ്.

മറ്റു സുരക്ഷാമര്യാദകൾ :-

👉ഓവർടേക്ക് ചെയ്യുമ്പോഴും ക്യാര്യേജ് വേ മാറുമ്പോഴും കൃത്യമായി ഇൻഡിക്കേറ്ററുകൾ പ്രവർത്തിപ്പ്ച്ച് മാത്രമേ ഡ്രൈവ് ചെയ്യാൻ പാടുള്ളു.

👉ലെയിൻ ട്രാഫിക്കിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ അകത്തേയും പുറത്തേയും റിയർവ്യൂ മിററുകൾ കൃത്യമായി ഉപയോഗിക്കാൻ ശീലിക്കുന്നത് അപകടരഹിത യാത്രകൾക്ക് അത്യാവശ്യമാണ്.

👉മിററുകളിലെ ബ്ലൈൻഡ് സ്പോട്ടുകളെപ്പറ്റി വ്യക്തമായ ധാരണയോടു കൂടി വേണം ഡ്രൈവ് ചെയ്യേണ്ടതും.

ബോധപൂർവ്വം സുരക്ഷ സ്വയം പരിശീലിക്കുക.
തുടർച്ചയായ പരിശീലനം ശീലങ്ങളാകും
സുരക്ഷാശീലങ്ങൾ സുരക്ഷാസ്വഭാവമാകും.
സ്വഭാവം ഒരു സുരക്ഷാസംസ്കാരവും ആയി മാറും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!