
ആവേശമുണർത്തി കുട്ടനെല്ലൂർ പൂരം
തട്ടകത്ത് ആനന്ദലഹരി പടർത്തി കുട്ടനെല്ലൂർ പൂരം
കുട്ടനെല്ലൂർ ഭഗവതീക്ഷേത്രത്തിൽ സോപാനസംഗീതത്തോടെയാണ് ഉത്സവച്ചടങ്ങുകൾ തുടങ്ങിയത്.
ഉച്ചതിരിഞ്ഞ് ആറാട്ടിനെഴുന്നള്ളിപ്പോടെ പകൽപ്പൂരം തുടങ്ങി.
പെരുവനം കുട്ടൻമാരാരുടെ പ്രാമാണ്യത്തിൽ പാണ്ടിമേളവുമുണ്ടായി. തുടർന്ന് വീമ്പിൽ ശാസ്താവിന്റെയും ചേമ്പൂര് ശാസ്താവിന്റെയും എഴുന്നള്ളിപ്പും നടന്നു. രാത്രിയിൽ പനങ്ങാട്ടുകര ശാസ്താവിന്റെ എഴുന്നള്ളിപ്പിന് അയിലൂർ അനന്തനാരായണന്റെ നേതൃത്വത്തിൽ പഞ്ചവാദ്യവുമുണ്ടായി.
അർധരാത്രിയിൽ ഭഗവതിയെ മതിൽക്കകത്ത് എഴുന്നള്ളിച്ചു. വിസ്തരിച്ച് കേളി, കുഴൽപ്പറ്റ്, കൊമ്പുപറ്റ് എന്നിവയുണ്ടായി.
വെളുപ്പിന് മൂന്നിന് ഭഗവതിയുടെ പൂരത്തിന് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ നടന്ന പഞ്ചാരിമേളത്തിനും ആസ്വാദകരുടെ തിരക്കായിരുന്നു ക്ഷേത്രചടങ്ങുകൾക്കും പുരാഘോഷങ്ങൾക്കും ഘടകപൂരങ്ങൾക്കും കളത്തിനും ഒരുപോലെ പ്രധാനമായതാണ് കുട്ടനെല്ലൂർ പൂരം




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

