March 16, 2026

വനിത ദിനാ ത്തോടനുബന്ധിച്ച് “ജാതി വിവേചനവും സ്ത്രീപക്ഷ കേരളവും “എന്ന തലക്കെട്ടിൽ സംവാദ തെരുവ് സംഘടിപ്പിച്ചു

Share this News

വനിത ദിനാ ത്തോടനുബന്ധിച്ച് “ജാതി വിവേചനവും സ്ത്രീപക്ഷ കേരളവും “എന്ന തലക്കെട്ടിൽ സംവാദ തെരുവ് സംഘടിപ്പിച്ചു




വനിതാ ദിനത്തിൻറെ ഭാഗമായി ജാതി വിവേചനവും സ്ത്രീപക്ഷ കേരളവും എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് തൃശൂർ കിഴക്കേകോട്ടയിൽ സംവാദ തെരുവ് സംഘടിപ്പിച്ചു ജില്ലാ പ്രസിഡന്റ് ഉമൈറ . കെഎസ് ഉദ്ഘാടനം നിർവഹിച്ചു. ജാതി വിവേചനത്തിന്റെ ഇര ഏത് അർത്ഥത്തിലും സ്ത്രീകൾ തന്നെയാണെന്നും സ്ത്രീ ശാക്തീകരണത്തിന്റെ വായ്ത്താരികൾ മുഴുകുന്ന നവോത്ഥാന കേരളത്തിൽ ജാതി മേധാവിത്വത്തിന്റെ ഭൂതകാലത്തിലേക്ക് നാടിനെ മറിച്ചിടാൻ ഉള്ള നീക്കങ്ങൾ കണ്ടുനിൽക്കാൻ ആവില്ല എന്നും തെളിവുകളിൽ ചോദ്യംചെയ്തും സംവാദങ്ങൾ നടത്തിയും വിമന്‍ ജസ്റ്റിസ് മുവ്മെന്റ ഇതിനെ നഖക്ഷിതാന്തം എതിർക്കുമെന്നും അവർ പറഞ്ഞു.ജില്ലാ ജനറൽ സെക്രട്ടറി സമീറ വിബി അധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റി അംഗം സരസ്വതി വലപ്പാട് മുഖ്യപ്രഭാഷണം നിർവഹിച്ചു അഡ്വക്കേറ്റ് ഫരീദ അൻസാരി ശരീഫ ഹുസൈൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി ഹൈറു നിസ സ്വാഗതം ആശംസിക്കുകയും ഫാത്തിമ എളനാട് നന്ദി അറിയിക്കുകയും ചെയ്തു വിവിധ കലാപരിപാടികളോടുകൂടി പരിപാടി സമാപിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!