

പീച്ചി താമരവെള്ളച്ചാല്‍ തെങ്ങുംപിള്ളില്‍ മോഹന്‍ദാസിന്റെയും സുജാതയുടെയും മകനും രാമവര്‍മപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ അതുല്‍ മോഹന്‍ദാസിന്റെ ഏറ്റവും മികച്ച കാർഷിക പ്രവർത്തനത്തിന് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് നൽകുന്ന കര്‍ഷക പ്രതിഭ പുരസ്‌കാരം ലഭിച്ചു. 25000 രൂപയും സ്വര്‍ണമെഡലും ഫലകവും സര്‍ട്ടിഫിക്കറ്റുമാണു പുരസ്‌കാരം.

കോവിഡ് കാലത്താണു കൃഷിയില്‍ കൂടുതല്‍ സജീവമായത്. കഴിഞ്ഞ 2 വര്‍ഷമായി രണ്ടേക്കറോളമുള്ള പറമ്പില്‍ അച്ഛനോടൊപ്പം പൂര്‍ണമായും കൃഷിയില്‍ മുഴുകി. പാവല്‍, പയര്‍, ചേന, ചേമ്പ്, വാഴ, ചുരക്ക, പീച്ചിങ്ങ, വെള്ളരി, മത്തന്‍, കുമ്പളങ്ങ, മഞ്ഞള്‍ എന്നിവയെല്ലാം ആണ് കൃഷി. വര്‍ഷത്തില്‍ 2 തവണയാണ് കൃഷി.

കഴിഞ്ഞ വര്‍ഷം വിളകള്‍ക്കു വിലകിട്ടാതെ വലിയ നഷ്ടമുണ്ടായതായി അതുല്‍ പറഞ്ഞു.വേനലില്‍ പ്രദേശത്തെ ചാലില്‍ നിന്നാണു ജലസേചനം. കൂടുതലും പച്ചില, ചാണകം, കോഴിക്കാഷ്ടമെല്ലാം സമൃദ്ധമായതിനാല്‍ വളപ്രയോഗം തീര്‍ത്തും ജൈവം തന്നെ.

പന്തലിടാനും തടംകോരാനും നനയ്ക്കാനുമെല്ലാം സഹോദരി ആറാം ക്ലാസുകാരി അതുല്യയും ചേര്‍ന്നു കുടുംബസമേതമാണു കൃഷി.
തൊഴിലധിഷ്ഠിത പഠനത്തിന് താൽപര്യമുള്ളതു കൊണ്ട് 24 കിലോമീറ്റര്‍ അകലെ രാമവര്‍മ്മപുരത്തു വൊക്കേഷന്‍ഹയര്‍സെക്കന്‍ഡറി സ്കൂൾ പഠിക്കാന്‍ അതുല്‍ തിരഞ്ഞെടുത്തത്.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG



