January 29, 2026

സർക്കാർ സഹായം ലഭ്യമായാൽ ജലജീവൻ മിഷനിൽ പത്ത് പഞ്ചായത്തുകൾക്ക് അംഗീകാരം

Share this News

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായമോ സാമ്പത്തിക പദ്ധതിയോ ലഭിച്ചാൽ ജലജീവനിൽ നിന്ന് താത്കാലികമായി ഒഴിവാക്കിയ പത്ത് പഞ്ചായത്തുകൾക്ക് അംഗീകാരം നൽകാൻ തീരുമാനം. ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ  ചേർന്ന ജലജീവൻ മിഷൻ ജില്ലാതല ശുചിത്വ മിഷൻ യോഗത്തിലാണ് തീരുമാനം.
▫️അടാട്ട്
▫️ പറപ്പൂക്കര
▫️മറ്റത്തൂർ
▫️ കൊടകര
▪️പുത്തൂർ
▪️പാണഞ്ചേരി
▫️പഴയന്നൂർ
▫️ചൂണ്ടൽ
▫️ മുള്ളൂർക്കര
▫️ആളൂർ
എന്നീ പഞ്ചായത്തുകൾക്കാണ് സർക്കാർ സഹായം ലഭിച്ചാൽ അംഗീകാരം ലഭിക്കുക.

ഐ.എസ്.എ കൾ സമർപ്പിച്ച പറപ്പൂക്കര, അന്നമനട, പുത്തൻ ചിറ എന്നീ പഞ്ചായത്തുകളുടെ ഇൻസെപ്‌ഷൻ റിപ്പോർട്ടും യോഗം അംഗീകരിച്ചു.
യോഗത്തിൽ കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ പൗളി പീറ്റർ, നാട്ടിക കെ ഡബ്ലു എ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയപ്രകാശ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി എ ബെന്നി, എ.ഇ മിനി ടി എസ്, ചാലക്കുടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ് എസ് ഇ ഒ രതി എൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഹരിതാദേവി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.

വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക👇🏻

https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

error: Content is protected !!