
2021 കാലവർഷ കെടുതിയിയും പ്രകൃതി ക്ഷോഭവും മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാരിൽ നിന്നുള്ള നഷ്ടപരിഹാരം ഇതുവരെയും ലഭിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധിയും കാലാവസ്ഥ വ്യതിയാനവും കാർഷിക ഉൽപന്നങ്ങളുടെ വിലഇടിവും മൂലം ഭൂരിഭാഗം കർഷകരും കടക്കെണിയിലും ആത്മഹത്യയുടെ വക്കിലുമാണ് പല കർഷകരും ജപ്തി നടപടികൾ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കാർഷിക മേഖലയെ തകർക്കുന്നത്. തുടർച്ചയായുണ്ടാകുന്ന പ്രകൃതി ക്ഷോഭം കാര്‍ഷിക മേഖലയ്ക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത് നേന്ത്രവാഴയും, കിഴങ്ങ് വർഗ്ഗങ്ങളും പച്ചക്കറിയുമടക്കമുള്ള വിളകള്‍ കൃഷി ചെയുന്ന കർഷകർക്കാണ്.സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ മള്ളൂ എന്നിട്ടും സർക്കാർ കർഷകർക്ക് നഷ്ടപരിഹാരം നൽകാത്തതിൽ കർഷകർക്ക് പ്രതിഷേധം ഉണ്ട്.രാസവള വർന്ധനവ് ഉൾപെടെ
വിവിധ വെല്ലുവിളികൾ നേരിടുന്ന കർഷകന് ഒരു ആശ്വാസമായിരിക്കും നഷ്ടപരിഹാര തുക ലഭിക്കുന്നത്.അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും കൃഷി ഡയറക്ടർക്കും കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി നിവേദനം നൽകി.
വാർത്തകൾ whatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG



