
മാർച്ച് 21 ലോക വന ദിനത്തോടനുബന്ധിച്ച് പീച്ചി -വാഴാനി വന്യജീവി സങ്കേതത്തിൻ്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ഗവ: ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥികൾ ഒരുക്കുന്ന “നിറക്കൂട്ട് ” എന്ന ചിത്രകല പരിപാടി പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ ഓഫീസ് പരിസരത്ത് വച്ച് വൈൽഡ് ലൈഫ് വാർഡൻ പി.എം.പ്രഭു ഉദ്ഘാടനം ചെയ്തു.


അസി. വൈൽഡ് ലൈഫ് വാർഡൻ എം.എ അനീഷ് അദ്ധ്യക്ഷനായ ചടങ്ങിൽ പാണഞ്ചേരി പഞ്ചായത്ത് 13 ,15 വാർഡ് മെമ്പർമാരായ ബാബു തോമസ്, ഷൈജു കുര്യൻ എന്നിവർ ആശംസയർപ്പിച്ചു. പീച്ചി ഫോറസ്റ്റ് സ്റ്റേഷൻ ഡെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻ ചാർജ് ടി.വി ലോഹ്യ നന്ദി പറഞ്ഞു.


വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക.
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG



